Connect with us

Kozhikode

ഗെയില്‍ വാതക പൈപ്പ് ലൈന്‍ നടപടികള്‍ പുരോഗമിക്കുന്നു

Published

|

Last Updated

കോഴിക്കോട്: ഗെയില്‍ വാതക പൈപ്പ് ലൈന്‍ പദ്ധതികള്‍ക്കായി കോഴിക്കോട്, മലപ്പുറം ജില്ലകളിലെ സര്‍വേ നടപടികള്‍ പുരോഗമിക്കുന്നതായി ഗെയില്‍ ഭാരവാഹികള്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. പ്രകൃതി വാതകങ്ങളുടെ സുരക്ഷയെയും, പദ്ധതിയുടെ സാധ്യതയെയും കുറിച്ച് ബോധവത്കരണം നടത്തിയതോടെ പദ്ധതിക്കായി നല്ല പിന്തുണയാണ് പൊതുജനനങ്ങളില്‍ നിന്ന് ലഭിക്കുന്നത്. ഓഹരി ഉടമകളുടെ ഉറച്ച പിന്തുണ ലഭിക്കന്നത് കൊണ്ട് കോഴിക്കോടും, മലപ്പുറത്തും സമയബന്ധിതമായി പദ്ധതി പ്രവര്‍ത്തനം പൂര്‍ത്തീകരിക്കാന്‍ കഴിയുമെന്നും ഗെയില്‍ ഇന്ത്യാ കോര്‍പറേറ്റഡ് കമ്മ്യൂനിക്കേഷന്‍ ഭാരവാഹി ജ്യോതികുമാര്‍ അറിയിച്ചു. പദ്ധതിയുടെ ആദ്യ ഘട്ടം എറണാകുളം ജില്ലയിലെ അമ്പത് കിലോമീറ്റര്‍ ചുറ്റളവില്‍ കമ്മീഷന്‍ ചെയ്യാന്‍ സാധിച്ചതായും 13 ഉപഭോക്താക്കള്‍ ഉപ്പോള്‍ ഗെയില്‍ പ്രകൃതി വാതകം ഉപയോഗിക്കുന്നതായും ജ്യോതികുമാര്‍ പറഞ്ഞു.