ടെക്കാത്തോണ്‍ മത്സരം 29ന്‌

Posted on: January 14, 2016 5:40 am | Last updated: January 13, 2016 at 11:40 pm
SHARE

കൊച്ചി: ടെക്കികള്‍ മാറ്റുരക്കുന്ന വിവരസാങ്കേതികയുടെ പുത്തന്‍ ആശയങ്ങളുടെ മത്സരം ‘ടെക്കാത്തോണ്‍’ 29,30 തീയതികളില്‍ കൊച്ചിയില്‍ നടക്കുമെന്ന് റാപിഡ് വാല്യു ചീഫ് ടെക്‌നോളജി ഓഫീസര്‍ റിനീഷ് കെ എന്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. അന്താരാഷ്ട്ര മൊബൈല്‍ ആപ്പ് കമ്പനിയായ റാപിഡ് വാല്യു സൊല്യൂഷന്‍സാണ് സംഘാടകര്‍. കൊച്ചി ഇന്‍ഫോ പാര്‍ക്കിലെ നാസ്‌കോ സ്റ്റാര്‍ട്ട് അപ്പ് വെയര്‍ഹൗസിലാണ് മത്സരം.
വിവര സാങ്കേതിക മേഖലയില്‍ പരിജ്ഞാനമുളളവര്‍ക്ക് ഒരാശയം മുന്‍ നിര്‍ത്തി ടീം രൂപവത്കരിച്ച പരിപാടിയില്‍ പങ്കെടുക്കാം. എം ഗവര്‍ണന്‍സ്, മൊബൈല്‍ ആപ്പ്, ഐ ഒ ടി, സോഷ്യല്‍ അനലിറ്റിക്‌സ് ബിഗ് ഡാറ്റാ എന്നീ വിഭാഗങ്ങളില്‍ പെടുന്ന് ആപ്ലിക്കേഷനുകള്‍, വെബ്‌സൈറ്റുകള്‍, മറ്റു സൊല്യൂഷനുകള്‍ എന്നിവയാണ് പരിപാടിയില്‍ വികസിപ്പിക്കേണ്ടത്. 24 മണിക്കൂര്‍ ആണ് സമയപരിധി. അഞ്ച് പേര്‍ വരെ അടങ്ങുന്ന ടീമുകള്‍ക്ക് രജിസ്റ്റര്‍ ചെയ്യാം. ഒന്നാം സ്ഥാനം, ആദ്യ റണ്ണറപ്പ്, രണ്ടാം റണ്ണറപ്പ് എന്നിവക്ക് യഥാക്രമം ഒരു ലക്ഷം ,അമ്പതിനായിരം, ഇരുപത്തയ്യായിരം എന്നിങ്ങനെ സമ്മാനം നല്‍കും. വിജയികള്‍ക്ക് നാസ്‌കോമിന്റെ സ്റ്റാര്‍ട്ട് അപ്പ് ഇന്‍ക്യുബേഷന്‍ തിരഞ്ഞെടുപ്പിനായുളള യോഗ്യത നിര്‍ണയത്തില്‍ നേരിട്ട് പങ്കെടുക്കാനും അവസരമുണ്ട്. നാസ്സ്‌കോം, സ്റ്റാര്‍ട്ടപ്പ് മിഷന്‍, കൊച്ചി ഇന്‍ഫോ പാര്‍ക്ക്, യൂബര്‍ എന്നിവയുടെ പിന്തുണയോടെയാണ് പരിപാടി സംഘടിപ്പിക്കുന്നത്. വിവരങ്ങള്‍ക്ക് ഫോണ്‍: 8606346969. നാസ്സ് കോം ആയിരം സ്റ്റാര്‍ട്ട് അപ്പ് ഓപ്പറേഷന്‍ ഹെഡ് അരുണ്‍ നായര്‍,നാസ്സ്‌കോ കേരള റീജ്യനല്‍ ഹെഡ് സുജിത്ത് ഉണ്ണി വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്തു.