എസ് വൈ എസ് തൃശൂര്‍ ജില്ലാ ഭാരവാഹികള്‍

Posted on: January 14, 2016 5:28 am | Last updated: January 13, 2016 at 11:28 pm

തൃശൂര്‍: എസ് വൈ എസ് തൃശൂര്‍ ജില്ലാ ഭാരവാഹികളായി സയ്യിദ് ഫസല്‍ തങ്ങള്‍ (പ്രസി.), എം എം ഇബ്‌റാഹീം (ജന. സെക്ര.), കെ എസ് നൗഷാദ് (ഫി. സെക്ര.), അബ്ദുല്‍ വഹാബ് സഅദി, സിറാജുദ്ദീന്‍ സഖാഫി, തൊഴിയൂര്‍ കുഞ്ഞിമുഹമ്മദ് സഖാഫി, അബ്ദുല്‍ അസീസ് നിസാമി (വൈ. പ്രസി.) എ എ ജഅ്ഫര്‍ ചേലക്കര, പി എസ് അബ്ദുല്‍ വഹാബ്, പി യു ഷമീര്‍, അബ്ദുര്‍റഷീദ് മാസ്റ്റര്‍ (ജോ. സെക്ര.) എന്നിവരെ തിരഞ്ഞെടുത്തു.
കേച്ചേരി മമ്പഉല്‍ ഹുദയില്‍ നടന്ന വാര്‍ഷിക കൗണ്‍സില്‍ സംസ്ഥാന സെക്രട്ടറി സി പി സൈതലവി മാസ്റ്റര്‍ ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡന്റ് പി കെ ബാവ ദാരിമി അധ്യക്ഷത വഹിച്ചു. ജില്ലാ സെക്രട്ടറിമാരായ പി കെ ജഅ്ഫര്‍, എം എം ഇബ്‌റാഹീം, എം എസ് മുഹമ്മദ്, കെ എസ് നൗഷാദ്, പി യു ഷമീര്‍ എന്നിവര്‍ റിപ്പോര്‍ട്ടുകള്‍ അവതരിപ്പിച്ചു. പി വി മുഹ്‌യിദ്ദീന്‍ കുട്ടി മുസ്‌ലിയാര്‍, വരവൂര്‍ മുഹ്‌യിദ്ദീന്‍ സഖാഫി, അബൂബക്കര്‍ സഖാഫി പറവൂര്‍, സയ്യിദ് ഫസല്‍ തങ്ങള്‍, മുസ്തഫ കാമില്‍ സഖാഫി, കെ ആര്‍ നസ്‌റുദ്ദീന്‍ ദാരിമി പ്രസംഗിച്ചു.