താജുല്‍ ഉലമ ഉറൂസിന് പരിസമാപ്തി

Posted on: January 13, 2016 11:39 pm | Last updated: January 13, 2016 at 11:54 pm
SHARE

എട്ടിക്കുളം: താജുല്‍ ഉലമ സയ്യിദ് അബ്ദുര്‍ റഹ്മാന്‍ അല്‍ബുഖാരി ഉള്ളാള്‍ തങ്ങളുടെ രണ്ടാമത് ഉറൂസിന് ആത്മീയവെളിച്ചം നിറഞ്ഞ എട്ടിക്കുളം താജുല്‍ഉലമ നഗറില്‍ ഉജ്ജ്വല സമാപ്തി. മൂന്ന് ദിനങ്ങളിലായി നടന്ന ഉറൂസ് മുബാറക് പരിപാടിക്ക് സംസ്ഥാനത്ത് നിന്നും ദക്ഷിണ കന്നടയില്‍ നിന്നും പതിനായിരത്തിലധികം വിശ്വാസികളാണ് എത്തിയത്. സാദാത്തുക്കളും പണ്ഡിതരും നേതൃത്വം നല്‍കിയ പരിപാടി നിറഞ്ഞ സദസ്സിനെ സാക്ഷിയാക്കിയാണ് സമാപിച്ചത്. സമാപന സമ്മേളനം സുന്നി ജംഇയ്യത്തുല്‍ മുഅല്ലിമീന്‍ പ്രസിഡന്റ് അലി ബാഫഖി തങ്ങളുടെ പ്രാര്‍ഥനയോടെ ആരംഭിച്ചു. ഹാഫിസ് സയ്യിദ് ഹുസൈന്‍ ബാഫഖി കൊയിലാണ്ടി ഖിറാഅത്ത് അവതരിപ്പിച്ചു. സയ്യിദ് ഹാമിദ് ഇമ്പിച്ചിക്കോയ തങ്ങള്‍ അധ്യക്ഷതവഹിച്ചു. പൊന്മള അബ്ദുല്‍ഖാദിര്‍ മുസ്‌ലിയാര്‍ ഉദ്ഘാടനം ചെയ്തു. അഖിലേന്ത്യാ സുന്നി ജംഇയ്യത്തുല്‍ ഉലമ ജനറല്‍ സെക്രട്ടറി കാന്തപുരം എ പി അബൂബക്കര്‍ മുസ്‌ലിയാര്‍ മുഖ്യപ്രഭാഷണം നടത്തി.
സയ്യിദ് ഇബ്‌റാഹിം ഖലീലുല്‍ ബുഖാരി, കര്‍ണാടക ആരോഗ്യമന്ത്രി യു ടി ഖാദര്‍, പേരോട് അബ്ദുര്‍റഹ്മാന്‍ സഖാഫി, അബ്ബാസ് മുസ്‌ലിയാര്‍ മഞ്ഞനാടി, കര്‍ണാട ആസൂത്രണ ബോര്‍ഡ് ഉപാധ്യക്ഷന്‍ സി എം ഇബ്‌റാഹിം പ്രസംഗിച്ചു. സയ്യിദ് ഫസല്‍ കോയമ്മ തങ്ങള്‍ സമാപന പ്രാര്‍ഥനക്ക് നേതൃത്വം നല്‍കി.
ഉള്ളാള്‍ ദര്‍ഗ ശരീഫ് പ്രസിഡന്റ് ഹാജി യു എസ് ഹംസ, സയ്യിദ് ഹാമിദ് കോയമ്മ തങ്ങള്‍ മാട്ടൂല്‍, സയ്യിദ് ജമലുല്ലൈലി തങ്ങള്‍, സയ്യിദ് ഹാമിദ് കോയമ്മ തങ്ങള്‍ പാപ്പിനിശ്ശേരി, സയ്യിദ് അത്വാഉല്ല തങ്ങള്‍ ഉദ്യപുരം, കെ പി അബൂബക്കര്‍ മുസ്‌ലിയാര്‍ പട്ടുവം, പി കെ അബൂബക്കര്‍ മുസ്‌ലിയാര്‍, പി കെ എം സഖാഫി ഇരിങ്ങല്ലൂര്‍, പൊന്മള മൊയ്തീന്‍കുട്ടി ബാഖവി, കോടമ്പുഴ ബാവ മുസ്‌ലിയാര്‍, ബാദുഷ സഖാഫി ആലപ്പുഴ, പള്ളങ്കോട് അബ്ദുല്‍ഖാദിര്‍ മദനി, എന്‍ അബ്ദുല്ലത്വീഫ് സഅദി പഴശ്ശി സ സിറാജ് ഇരിവേരി പ്രസംഗിച്ചു.
രാവിലെ നടന്ന ജലാലിയ്യ സയ്യിദ് അബൂബക്കര്‍ ചെറിയ കോയ തങ്ങള്‍ ആറളം, സയ്യിദ് ജഅ്ഫര്‍ സ്വാദിഖ് തങ്ങള്‍ കുമ്പോല്‍ നേതത്വം നല്‍കി.
തുടര്‍ന്ന് കോട്ടൂര്‍ കൂഞ്ഞാമ്മു മുസ്‌ലിയാരുടെ നേതൃത്വത്തില്‍ ഖത്മുല്‍ ഖുര്‍ആന്‍ മജ്‌ലിസ് നടന്നു. 11ന് നടന്ന മുസ്‌ലിം ജമാഅത്ത് സംഗമം സയ്യിദ് സൈനുല്‍ ആബിദീന്‍ ബാഫഖി മലേഷ്യയുടെ പ്രാര്‍ഥനയോടെ ആരംഭിച്ചു. പി കെ അബൂബക്കര്‍ മുസ്‌ലിയാര്‍ അധ്യക്ഷത വഹിച്ചു. ബേക്കല്‍ ഇബ്‌റാഹിം മുസ്‌ലിയാര്‍ ഉദ്ഘാടനം ചെയ്തു. എന്‍ അലി അബ്ദുല്ല, ഡോ. എ പി അബ്ദുല്‍ ഹകീം അസ്ഹരി വിഷയാവതരണം നടത്തി. ഡോ. മുഹമ്മദ്കുഞ്ഞ് സഖാഫി കൊല്ലം, മുഹമ്മദ് പറവൂര്‍, ശൗക്കത്ത് ബുഖാരി കശ്മീര്‍, കെ അബ്ദുര്‍റഷീദ് പ്രസംഗിച്ചു.