ഇടത് മുന്നണി നൂറിലേറെ സീറ്റ് നേടും: ഉഴവൂര്‍ വിജയന്‍

Posted on: January 13, 2016 11:38 pm | Last updated: January 13, 2016 at 11:38 pm

uzhavoor-vijayanകണ്ണൂര്‍: നിയമസഭാ തിരഞ്ഞെടുപ്പില്‍ എല്‍ ഡി എഫ് നൂറില്‍പരം സീറ്റുകളുമായി അധികാരത്തില്‍ വരുമെന്ന് എന്‍ സി പി സംസ്ഥാന പ്രസിഡന്റ് ഉഴവൂര്‍ വിജയന്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. യു ഡി എഫിലെ ചില ഘടകകക്ഷികളും പ്രമുഖ നേതാക്കളും എല്‍ ഡി എഫില്‍ എത്തും. വി എം സുധീരന്‍ നയിക്കുന്ന ജനരക്ഷായാത്ര ഒരു വഴിയാധാരയാത്രയായി മാറിയിരിക്കുകയാണ്. മുല്ലപ്പള്ളി രാമചന്ദ്രന്‍ ഉള്‍പ്പെടെ നിരവധി കോണ്‍ഗ്രസുകാര്‍ തന്നെ യാത്രയെ ഉപേക്ഷിച്ചിരിക്കുകയാണെന്നും ഉഴവൂര്‍ വിജയന്‍ പറഞ്ഞു. ഉണരു കേരളമേ എന്ന മുദ്രാവാക്യമുയര്‍ത്തി 20ന് കാസര്‍ക്കോട് നിന്ന് ആരംഭിക്കുന്ന എന്‍ സി പി സംസ്ഥാന പ്രസിഡന്റ് ഉഴവൂര്‍ വിജയന്‍ നയിക്കുന്ന ജാഥക്ക് 21ന് കണ്ണൂരിലെ വിവിധ കേന്ദ്രങ്ങളില്‍ സ്വീകരണം നല്‍കുമെന്ന് ഭാരവാഹികള്‍ അറിയിച്ചു.