Connect with us

Gulf

ഗോള്‍ഡ് സൂഖ് ബസ് സ്റ്റേഷനില്‍ കൂടുതല്‍ സൗകര്യം ഏര്‍പ്പെടുത്തും

Published

|

Last Updated

ദുബൈ ദേര ഗോള്‍ഡ് സൂഖ് ബസ് സ്റ്റേഷന്‍

ദുബൈ: ദേര ഗോള്‍ഡ് സൂഖ് ബസ് സ്റ്റേഷനില്‍ കൂടുതല്‍ സൗകര്യങ്ങള്‍ ഏര്‍പ്പെടുത്തുമെന്ന് ആര്‍ ടി എ ഡയറക്ടര്‍ ആദില്‍ ശാക്കിരി അറിയിച്ചു. കൂടുതല്‍ കാത്തിരിപ്പുകേന്ദ്രങ്ങളും ഇരിപ്പിടങ്ങളും ശൗചാലയങ്ങളും ഏര്‍പ്പെടുത്തും. പാം ദേര മെട്രോ സ്റ്റേഷനു സമീപമായതിനാല്‍ ധാരാളം ആളുകള്‍ ഇവിടെ എത്തുന്നുണ്ട്. എന്നാല്‍ മേല്‍കൂരയുള്ള കാത്തിരിപ്പ് കേന്ദ്രങ്ങള്‍ ഇവിടെ പണിതിട്ടില്ല. അതുകൊണ്ടുതന്നെ വേനല്‍കാലത്ത് യാത്രക്കാര്‍ക്ക് ദുരിതമനുഭവിക്കേണ്ടിവരുന്നു.
ഗോള്‍ഡ് സൂഖിനു മുന്‍വശമുള്ള ബസ്‌സ്റ്റേഷനാണ് കഴിഞ്ഞ വര്‍ഷം പാം മെട്രോസ്റ്റേഷനു സമീപത്തേക്ക് മാറ്റിയത്. താല്‍കാലികമായിരുന്നു ഈ മാറ്റമെങ്കിലും ബസ് സ്റ്റേഷന്‍ തുടരുമെന്നാണ് കരുതുന്നത്. പഴയ ബസ്‌സ്റ്റേഷന്‍ നവീകരിച്ചുകൊണ്ടിരിക്കുകയാണ്. ഏതാണ്ട് 24 ഓളം ബസുകള്‍ ഇവിടെ വന്നുപോയിക്കൊണ്ടിരിക്കുന്നു. 64, 64എ, 43, എട്ട് തുടങ്ങിയ റൂട്ടുകള്‍ ഏറെ യാത്രക്കാരെ ആകര്‍ഷിക്കുന്നുണ്ട്. ബസ് നിര്‍ത്തിയിടാനുള്ള സ്ഥലമുണ്ടെങ്കിലും ആളുകള്‍ക്ക് വെയില്‍കൊള്ളാതെ കാത്തിരിക്കാനുള്ള സൗകര്യമില്ലെന്നതാണ് പ്രധാന പ്രശ്‌നം.