Connect with us

Saudi Arabia

ഷെല്‍നയുടെ 'മുദ്ര' വരുന്നു; 15 ന് ''കണ്ണകി''

Published

|

Last Updated

ജിദ്ദ: അരപതിറ്റാണ്ടായി ശാസ്ത്രീയനൃത്തകലാരംഗത്ത് വിലപ്പെട്ട സംഭാവനകള്‍ നല്‍കി, ശ്രീമതി ഷെല്‍നവിജയുടെ നേതൃത്വത്തില്‍ പ്രവര്‍ത്തിക്കുന്ന “മുദ്ര” നൃത്തവിദ്യാലയത്തിന്റെ വാര്‍ഷികാഘോഷ പരിപാടികളുടെ അവസാന മിനുക്കുപണിയിലാണ്.

ഇന്ത്യന്‍ കോണ്‍സുലേറ്റ് അങ്കണത്തില്‍ വച്ച് ജനുവരി 15 ന് നടക്കുന്ന “”കണ്ണകി”” എന്നുപേരിട്ട പരിപാടിയുടെ ഉല്‍ഘാടന കര്‍മ്മം ജിദ്ദ ഇന്ത്യന്‍കോണ്‍സുല്‍ ജനറല്‍ ബി. എസ്സ് മുബാറക്കും പത്‌നി ലത്തീഫമുബാറക്കും ചേര്‍ന്നു നടത്തും.

കരോളിന്‍ തങ്കച്ചന്‍, ബെല്‍ഡ ബെന്‍ തോമസ് എന്നീ നൃത്തവിദൃാര്‍ത്ഥിനികളുടെ അരങ്ങേറ്റത്തോടെ ആരംഭിക്കുന്ന പരിപാടി ഏറ്റവും പുതിയ ഡിജിറ്റല്‍ സാങ്കേതിക മികവോടെ അരങ്ങിലെത്തുന്നു. 3 ഡി മാപ്പിംഗ്, വാച്ച്ഔട്ട് എന്നി സോഫ്‌വെയറുകള്‍ ഉപയോഗിച്ച് വളരെ പുതുമയോടെ പുതിയ ഡിജിറ്റല്‍ സാങ്കേതിക വിദൃയെ പഴമയുമയി സമന്നോയിപ്പിച്ചു നടത്തുന്ന പരീക്ഷണം സൗദി അറേബ്യയുടെ മണ്ണില്‍ ആദ്യമായാണ്.

മനുഷ്യനും പ്രകൃതിയും ചേര്‍ന്ന് ബഹുസ്വരവും കാവൃാത്മകവുമായ ജീവിതാവാസ വൃവസ്ഥയെ മുന്നോട്ടു വയ്ക്കുന്ന ചിലപ്പതികാരമെന്ന മഹാകാവൃത്തെ തിരക്കഥയാക്കി സംവിധാനമികവോടെ അരങ്ങത്തെത്തിക്കുന്നത് അനില്‍ നാരായണയാണ്. ആശയവും നൃത്താവിഷ്‌കാരവും ഷെല്‍ന വിജയും നിര്‍വ്വഹിക്കും.

മോഹന്‍ നൂറനാടിന്റെയും സുനില്‍ മംഗലശ്ശേരിയുടേയും എം എച്ച് റൗഫിന്റെയും അനന്തകൃഷ്ണയ്യരുടേയും സാങ്കേതിക സഹായത്തോടെ “കണ്ണകി” വെള്ളിയാഴ്ച അരങ്ങിലെത്തും.

അനില്‍ നാരായണ,ഷെല്‍ന വിജയ്, വിജയരാഘവന്‍ എന്നിവര്‍ പത്രസമ്മേളനത്തില്‍ പങ്കെടുത്തു.

---- facebook comment plugin here -----

Latest