Connect with us

Qatar

കെ എ റഹ്മാന്‍ സ്മരണയില്‍ പരിസ്ഥിതി അവാര്‍ഡ് സമ്മാനിച്ചു

Published

|

Last Updated

ചാലിയാര്‍ ദോഹയുടെ പരിസ്ഥിതി അവാര്‍ഡ് ഗിരീഷ് കുമാര്‍ സുനില്‍ ബേബിക്ക് സമ്മാനിക്കുന്നു

ദോഹ: പരിസ്ഥിതി സംരക്ഷണത്തിനുവേണ്ടി പൊരുതി മൃത്യുവരിച്ച ചാലിയാര്‍ സമരനായകന്‍ കെ എ റഹ്മാന്‍ സ്മരണയില്‍ ചാലിയാര്‍ ദോഹ സംഘടിപ്പിച്ച പ്രഥമ എന്‍വിയോന്‍മെന്റല്‍ എക്‌സലന്‍സി അവാര്‍ഡ് ദാനം ഐ സി സി പ്രസിഡന്റ് ഗിരീഷ്‌കുമാര്‍ നിര്‍വഹിച്ചു.
“നദികള്‍ മണ്ണിനും മനുഷ്യനും” എന്ന വിഷയത്തില്‍ നടന്ന സെമിനാറില്‍ ദോഹയിലെ വിവിധ സാമൂഹിക സാംസ്‌കാരിക പ്രവര്‍ത്തകര്‍ പങ്കെടുത്തു. പുഴകളും നദികളുമൊക്കെ മെലിഞ്ഞില്ലാതാകുന്ന സഹചര്യം പുതിയ തലമുറയെ ആശങ്കപ്പെടുത്തുന്നുവെന്നും പുഴകളെ സംരക്ഷിക്കേണ്ടതിന്റെ ബാധ്യതയും ഉത്തരവാദിത്വവും പുതിയതലമുറ ഏറ്റെടുക്കാന്‍ തയ്യാറായെങ്കില്‍ മാത്രമേ നമ്മുടെ പരിസ്ഥിതിയെ സംരക്ഷിച്ചു നിര്‍ത്താന്‍ നമുക്ക് സാധ്യമാകൂവെന്ന് സെമിനാര്‍ അഭിപ്രായപ്പെട്ടു. ഹബീബ്‌റഹ്മാന്‍ കിഴിശ്ശേരി വിഷയവതാരണം നടത്തി.റജി മണ്ണേല്‍ പ്രഭാഷണം നടത്തി.
മുജീബ് റഹ്മാന്‍ (മീഡിയാവണ്‍) കെ എ റഹ്മാന്‍ അനുസ്മരണ പ്രഭാഷണം നടത്തി. തോമസ് കണ്ണങ്കര, സിന്ദു രാമചന്ദ്രന്‍, ഇ എം സുധീര്‍, കോയ കൊണ്ടോട്ടി സംസാരിച്ചു.
ഗള്‍ഫ്‌ടൈംസ് പത്രത്തിലെ ജീവനക്കാരന്‍ സുനില്‍ബേബിക്കാണ് പ്രഥമ അവാര്‍ഡ് സമ്മാനിച്ചത്. 1001 ഖത്വര്‍ റിയാലും പ്രശംസാപത്രവുമാണ് അവാര്‍ഡ്. ജോലി ചെയ്യുന്ന ഇടത്തില്‍ ശുദ്ധവായു ലഭ്യമാക്കുക എന്ന ലക്ഷ്യത്തോടെ ചെറിയ ചെടികള്‍ വെച്ചുപിടിപ്പിച്ച് ശ്രദ്ധേയനായ വ്യക്തിത്വമാണ് സുനില്‍ബേബി. പരിപാടിയില്‍ ഹൈദര്‍ ചുങ്കത്തറ, മുസ്തഫ സൗദിയ, ഫിറോസ് അരീക്കോട്, സിദ്ദീക്ക് വാഴക്കാട്, മഷൂദ് തിരുത്തിയാട്, അബ്ദുല്‍ലത്വീഫ്, കേശവദാസ് സംസാരിച്ചു.