Connect with us

Gulf

ദോഹ ബസ് ഇനി എജുക്കേഷന്‍ സിറ്റിയിലൂടെയും

Published

|

Last Updated

ദോഹ ബസ്‌

ദോഹ: അംലാക്, ദോഹ ബസ് ഇനി എജുക്കേഷന്‍ സിറ്റി റൂട്ട് വഴിയും സര്‍വീസ് നടത്തും. എജുക്കേഷന്‍ സിറ്റിക്ക് പുറമെ മതാഫ് അറബ് മ്യൂസിയം ഓഫ് മോഡേണ്‍ ആര്‍ട്, ഖത്വര്‍ നാഷനല്‍ ലൈബ്രറി, ഖത്വര്‍ നാഷനല്‍ കണ്‍വെന്‍ഷന്‍ സെന്റര്‍, അല്‍ ശഖബ് എന്നിവിടങ്ങളില്‍ സന്ദര്‍ശിക്കാന്‍ വിനോദ സഞ്ചാരികള്‍ക്ക് എളുപ്പമാകും. ഈ മാസം മുതല്‍ പുതിയ റൂട്ടിലൂടെ സര്‍വീസ് നടത്തും.
രാവിലെ ഒമ്പത് മുതല്‍ ഉച്ചക്ക് 2.30 വരെയുള്ള ഓരോ മണിക്കൂറിലും ബസ് കണ്‍വെന്‍ഷന്‍ സെന്ററില്‍ നിര്‍ത്തും. എജുക്കേഷന്‍ സിറ്റിയില്‍ ഒന്നര മിനിട്ടുമാണ് നിര്‍ത്തുക. വൈകിട്ട് അഞ്ചിനാണ് അവസാന ട്രിപ്. ദോഹ നഗരത്തിലൂടെ സഞ്ചരിക്കാന്‍ വേണ്ടിയാണ് ദോഹ ബസ് ഇറക്കിയത്. എജുക്കേഷന്‍ സിറ്റിയുടെ പ്രധാന കേന്ദ്രങ്ങളിലൂടെ ഓരോ രണ്ട് മണിക്കൂറിലും കടന്നുപോകും. ഖത്വര്‍ ഫൗണ്ടേഷന്‍ സ്റ്റുഡന്റ് സെന്റര്‍ പോലെയുള്ള കേന്ദ്രങ്ങളെ ബന്ധിപ്പിച്ച് കൊണ്ടാണിത്. പ്രാദേശിക കര്‍ഷകരില്‍ നിന്ന് നേരിട്ട് ശേഖരിച്ച് വിഭവങ്ങള്‍ തയ്യാറാക്കുന്ന ഷെഫ്‌സ് ഗാര്‍ഡന്‍ സന്ദര്‍ശിക്കാനും യാത്രക്കാര്‍ക്ക് അവസരമുണ്ടാകും. പ്രാദേശിക വിനോദസഞ്ചാര കേന്ദ്രം എന്നതിലുപരി അന്താരാഷ്ട്ര വിജ്ഞാനകേന്ദ്രമാണ് എജുക്കേഷന്‍ സിറ്റി. അന്താരാഷ്ട്ര ഗവേഷണ, സാംസാകാരി കേന്ദ്രം കൂടിയാണതെന്ന് അംലക് സി ഇ ഒ അബ്ദുല്‍ അസീസ് അല്‍ ഇമാദി പറഞ്ഞു. ഖത്വറിന്റെ വിജ്ഞാനാധിഷ്ഠിത സമ്പദ്‌വ്യവസ്ഥക്ക് ഏറെ മുതല്‍ക്കൂട്ടാകുന്ന സംരംഭമാണിത്. 2012 മുതലാണ് ദോഹ ബസ് സര്‍വീസ് ആരംഭിച്ചത്.

---- facebook comment plugin here -----

Latest