തമിഴ് യുവാവ് താമസസ്ഥലത്ത് ആത്മഹത്യ ചെയ്ത നിലയില്‍

Posted on: January 13, 2016 8:09 pm | Last updated: January 13, 2016 at 8:09 pm
SHARE

ganapathiദോഹ: തമിഴ്‌നാട് സ്വദേശിയെ ഓള്‍ഡ് സലത്തയിലെ താമസ സ്ഥലത്ത് തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി. കന്യാകുമാരി സ്വദേശി പ്രദീപ് ഗണപതിയെ (23) ആണ് ഈ മാസം ആറിന് താമസിക്കുന്ന മുറിയില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. സഹോദരനും സുഹൃത്തിനുമൊപ്പമായിരുന്നു താമസം.
ഇവര്‍ ജോലിക്ക് പോയ സമയത്തായിരുന്നു സംഭവം. തിരിച്ചു വന്നപ്പോള്‍ മുറി പൂട്ടിയ നിലയിലായിരുന്നു. പൂട്ട് പൊളിച്ച് അകത്ത് പ്രവേശിച്ചപ്പോഴാണ് ഡബിള്‍ കോട്ട് കട്ടിലിന്റെ മുകളില്‍ നിന്ന് മുണ്ടില്‍ കെട്ടി തൂങ്ങിയ നിലയില്‍ കണ്ടെത്തിയത്.
സിവില്‍ എന്‍ജിനീയറായ ഗണപതി എട്ട് മാസം മുമ്പാണ് ഖത്വറിലെത്തിയത്. ഇതുവരെ ജോലിയൊന്നും ശരിയായിരുന്നില്ല. ഡ്രൈവിംഗ് ടെസ്റ്റിന് പോയി പരാജയപ്പെട്ടിരുന്നു. സഹോദരന്‍ പ്രശാന്ത് മുനിസിപ്പാലിറ്റിയിലാണ് ജോലി ചെയ്യുന്നത്. ഇദ്ദേഹം നാലു വര്‍ഷത്തിനു ശേഷം കഴിഞ്ഞ 11നു നാട്ടില്‍ പോകാനിരിക്കേയായിരുന്നു സംഭവം. പിതാവ്: ഗണപതി. മാതാവ്: കുമാരി.
മൃതദേഹം ഹമദ് ആശുപത്രി മോര്‍ച്ചറിയിലാണ്. നാട്ടിലേക്ക് കൊണ്ടു പോകാനുള്ള രേഖകള്‍ ശരിയാക്കി വരുന്നതായി ഇന്ത്യന്‍ സോഷ്യല്‍ ഫോറം കര്‍ണാടക ഘടകം പ്രതിനിധി ലത്വീഫ് മടിക്കേരി അറിയിച്ചു.

LEAVE A REPLY

Please enter your comment!
Please enter your name here