Connect with us

Gulf

നാഖിലാത് പുതിയ ബോട്ട് രാഷ്ട്രത്തിന് സമര്‍പ്പിച്ചു

Published

|

Last Updated

അബു ഹദീദ ബോട്ട്

ദോഹ: നാഖിലാത് ദാമിന്‍ ഷിപ്പ്‌യാര്‍ഡ് (എന്‍ ഡി എസ് ക്യു) നിര്‍മിച്ച പുതിയ ബോട്ട് ഖത്വര്‍ സര്‍ക്കാറിന് കൈമാറി. ദാമിന്‍ സ്റ്റാന്‍ ടെന്‍ഡര്‍ 2606 ഡിസൈന്‍ അനുസരിച്ച് നിര്‍മിച്ച അബു ഹദീദ എന്ന ബോട്ട് ആണ് കൈമാറിയത്.
26 മീറ്റര്‍ നീളമുള്ള ബോട്ടിന്റെ ബീം ആറ് മീറ്റര്‍ ആണ്. നാല് ക്രൂ അംഗങ്ങളും മറ്റ് എട്ട് പേരും ഉള്‍ക്കൊള്ളും. 15 ടണ്‍ ചരക്ക് കയറ്റാം. പരമാവധി വേഗത 21.5 നോട്ടിക്കല്‍ മൈല്‍ ആണ്. ഡെക്കില്‍ ക്രെയിന്‍ കൂടി ഘടിപ്പിച്ചിട്ടുണ്ട്. ദൈനംദിന പ്രവര്‍ത്തനങ്ങള്‍ക്കാണ് ഇത് ഉപയോഗിക്കുക.
നാഖിലാതിന്റെ 27 ാമത്തെ ബോട്ടാണിത്. ബോട്ടില്‍ സഞ്ചരിക്കുന്നവര്‍ക്ക് സുഗമമായി കടന്നുപോകാന്‍ തക്കവണ്ണമാണ് സൗകര്യമേര്‍പ്പെടുത്തിയിരിക്കുന്നത്. പരമാവധി സുരക്ഷാസംവിധാനവുമുണ്ട്. യാത്രക്കാര്‍ക്ക് എല്ലായിടവും വീക്ഷിക്കാന്‍ സാധിക്കും. ശക്തമായ എയര്‍ കണ്ടീഷനിംഗ് സംവിധാനവും അധിക ഫ്രീസര്‍, റഫ്രിജറേറ്ററുകളുമുണ്ട്.
നാവിക വ്യവസായ മേഖലയില്‍ തനതുമുദ്ര പതിപ്പിക്കാന്‍ നാഖിലാതിന് സാധിച്ചിട്ടുണ്ടെന്ന് മാനേജിംഗ് ഡയറക്ടര്‍ എന്‍ജിനീയര്‍ അബ്ദുല്ല അല്‍ സുലൈതി പറഞ്ഞു. പ്രാദേശിക കമ്പനിയായ ഇര്‍ഹമ ബിന്‍ ജാബിര്‍ അല്‍ ജലാഹ്മ ഷിപ്‌യാര്‍ഡുമായി സഹകരിച്ചാണ് ഇതെന്നും അദ്ദേഹം പറഞ്ഞു.

 

---- facebook comment plugin here -----

Latest