കെ.എം. മാണി തിരിച്ചുവരുമെന്ന് മുഖ്യമന്ത്രി

Posted on: January 13, 2016 6:57 pm | Last updated: January 14, 2016 at 9:11 am

Mani-Oommen-Chandyതിരുവനന്തപുരം: രാജിവച്ച സാഹചര്യം ഇല്ലാതായാല്‍ കെ.എം. മാണി മന്ത്രിസഭയിലേക്ക് തിരിച്ചുവരുമെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി. ബാര്‍കോഴക്കേസില്‍ കെ.എം.മാണിയെ കുറ്റവിമുക്തനാക്കിയ വിജിലന്‍സ് തുടരന്വേഷണ റിപ്പോര്‍ട്ടിനോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം. വിജിലന്‍സ് എസ്പി സുകേശനാണ് തിരുവനന്തപുരം വിജിലന്‍സ് കോടതിയില്‍ റിപ്പോര്‍ട്ട് സമര്‍പ്പിച്ചത്. ഫോണ്‍ രേഖകളിലും മൊഴികളിലും അവ്യക്തതയുള്ളതായും റിപ്പോര്‍ട്ടിലുണ്്ട്. മാണി കോഴ ചോദിച്ചതിനും വാങ്ങിയതിനും തെളിവില്ലാത്തതിനാല്‍ തുടര്‍നടപടികള്‍ റദ്ദാക്കാനും റിപ്പോര്‍ട്ടില്‍ നിര്‍ദേശിക്കുന്നു.

അതേസമയം, വിജിലന്‍സ് റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ കെ.എം.മാണിയെ മന്ത്രിസഭയിലേക്ക് തിരിച്ചെടുക്കണമെന്ന് യുഡിഎഫ് കണ്‍വീനര്‍ പി.പി. തങ്കച്ചന്‍ ആവശ്യപ്പെട്ടു.