1971 ഇന്ത്യാ-പാക് യുദ്ധനായകന്‍ ജെ.എഫ്.ആര്‍ ജേക്കബ് അന്തരിച്ചു

Posted on: January 13, 2016 4:30 pm | Last updated: January 13, 2016 at 4:30 pm

j fr jacob copyന്യൂഡല്‍ഹി: 1971 ലെ ഇന്ത്യാ-പാക് യുദ്ധനായകന്‍ ലഫ്റ്റനന്റ് ജനറല്‍ ജെ.എഫ്.ആര്‍ ജേക്കബ് (92) അന്തരിച്ചു. ബംഗ്ലാദേശ് വിമോചന യുദ്ധത്തില്‍ പാക് സൈന്യത്തിന്റെ കീഴടങ്ങലിലേക്ക് നയിച്ചത് ഇദ്ദേഹത്തിന്റെ തന്ത്രങ്ങളായിരുന്നു. ഇന്ന് ഡല്‍ഹിയിലെ സൈനികാശുപത്രിയിലായിരുന്നു അന്ത്യം.

1971 ല്‍ ഇന്ത്യ പാക് യുദ്ധകാലത്ത് ഇദ്ദേഹം ഇന്ത്യന്‍ സേനയുടെ കിഴക്കന്‍ കമാന്‍ഡിന്റെ ചീഫ് ഓഫ് സ്റ്റാഫ് ആയിരുന്നു. ബ്രിട്ടീഷ് ഇന്ത്യയില്‍ ബംഗാള്‍
പ്രസിഡന്‍സിയിലായിരുന്നു ജേക്കബ് ജനിച്ചത്. 19ാം വയസ്സില്‍ സൈന്യത്തില്‍ ചേര്‍ന്നു. രണ്ടാം ലോക
ഹായുദ്ധത്തിലും 1965ലെ ഇന്ത്യ പാക്ക് യുദ്ധത്തിലും പങ്കെടുത്തു. 36 വര്‍ഷത്തെ സേവനത്തിനുശേഷം 1978ല്‍ സൈന്യത്തില്‍ നിന്നു വിരമിച്ചു.

1978 ല്‍ സൈന്യത്തില്‍ നിന്ന് വിരമിച്ചശേഷം 1991 ല്‍ ബി.ജെ.പിയില്‍ ചേര്‍ന്നു. തുടര്‍ന്ന് ഗോവ, പഞ്ചാബ് സംസ്ഥാനങ്ങളിലെ ഗവര്‍ണറായും സേവനമനുഷ്ടിച്ചിട്ടുണ്ട്. ആന്‍ ഒഡീസി ഇന്‍ വാര്‍ ആന്‍ഡ് പീസ് ആത്മകഥയാണ്.