Connect with us

Techno

ഉയര്‍ന്ന ബാറ്ററി ശേഷിയുമായി ജിയോണി മാരത്തണ്‍ എം 5 ലൈറ്റ് ഇന്ത്യയില്‍

Published

|

Last Updated

ന്യൂഡല്‍ഹി: ജിയോണി മാരത്തണ്‍ എം 5 ലൈറ്റ് ഇന്ത്യന്‍ വിപണിയിലെത്തി. 4000 എംഎഎച്ച് ബാറ്ററി ശേഷിയും 5 ഇഞ്ച് ഡിസ്‌പ്ലേയുമാണ് ഫോണിനുള്ളത്. 12,999 രൂപയാണ് ഫോണിന്റെ ഇന്ത്യയിലെ വില ഓണ്‍ലൈന്‍ സ്റ്റോറുകളില്‍ ഫോണ്‍ ലഭ്യമാണ്.
മുന്‍പ് 6020 എംഎഎച്ച് ബാറ്ററി ശേഷിയുമായി ഇറങ്ങിയ ജിയോണി മാരത്തണ്‍ എം 5 വിപണിയില്‍ ശ്രദ്ധനേടിയിരുന്നു.
മൂന്ന് ജിബി റാമും 32 ജിബി ഇന്റേണല്‍ മെമ്മറിയും ഫോണിനുള്ളത്. മൈക്രോ എസ്ഡി കാര്‍ഡിട്ട് 128 ജിബി വര്‍ദ്ധിപ്പിക്കാം. എട്ട് മെഗാപിക്‌സലിന്റേതാണ് റിയര്‍ ക്യാമറ. ഫ്രണ്ട് ക്യമറ അഞ്ച് മെഗാ പിക്‌സലിന്റേതാണ്. മീഡിയാടെക് എംടി 6735 ക്വാഡ് കോര്‍ പ്രൊസസ്സറാണ് ഫോണിനുള്ളത്. ഉള്ളത്. 1.7 ഗിഗാഹെട്‌സ് ആണ് ശേഷി. ബ്ലൂടൂത്ത് , മൈക്രോ യുഎസ്ബി , ജിപിഎസ് കണക്ടിവിറ്റികളും ഫോണിനുണ്ട്.

Latest