Connect with us

International

പാകിസ്ഥാനില്‍ സ്‌ഫോടനം: 14 മരണം

Published

|

Last Updated

ക്വാറ്റ: പാക്കിസ്ഥാനിലെ ക്വറ്റയില്‍ പോളിയോ വാക്‌സിനേഷന്‍ കേന്ദ്രത്തിലുണ്ടായ സ്‌ഫോടനത്തില്‍ 14 പേര്‍ മരിച്ചു. 10 പേര്‍ക്ക് പരിക്കേറ്റു. ചാവേര്‍ സ്‌ഫോടനമാണ് നടന്നതെന്നാണ് നിഗമനം. മരിച്ചവരില്‍ 13 പേരും പോലീസുകാരാണ്. വാക്‌സിനേഷന്‍ കേന്ദ്രത്തിനു സുരക്ഷയൊരുക്കാന്‍ എത്തിയ പോലീസുകാരാണ് സ്‌ഫോടനത്തില്‍ മരിച്ചത്.

ബലൂചിസ്ഥാന്‍ മുഖ്യമന്ത്രി നവാബ് സനയുള്ള ഷെരി സ്‌ഫോടനത്തെ ശക്തമായി അപലപിച്ചു. ഭീകരവാദം വച്ചുപൊറുപ്പിക്കില്ലെന്നും കുറ്റക്കാര്‍ക്കെതിരേ ശക്തമായ നടപടിയെടുക്കുമെന്നും അദ്ദേഹം പറഞ്ഞു. സ്‌ഫോടനത്തിനു പിന്നില്‍ ആരാണെന്നു വ്യക്തമായിട്ടില്ല.

സ്‌ഫോടനത്തെ തുടര്‍ന്ന് പോളിയോ വിതരണം റദ്ദാക്കി. മൂന്ന് ദിവസത്തെ പോളിയോ വിരുദ്ധ പരിപാടിയുടെ അവസാന ദിനമായിരുന്നു ഇന്ന്. ലോകാരോഗ്യ സംഘടനയുടെ കണക്കു പ്രകാരം പോളിയോ ബാധിതരുടെ എണ്ണം കൂടുതലുള്ള രാജ്യമാണ് പാക്കിസ്ഥാന്‍.

Latest