ഒറ്റപ്പാലത്തെ കുടിവെള്ളക്ഷാമം രണ്ടുവര്‍ഷത്തികം പരിഹരിക്കും: മന്ത്രി പി ജെ ജോസഫ്

Posted on: January 13, 2016 12:47 pm | Last updated: January 13, 2016 at 12:47 pm
SHARE

ഒറ്റപ്പാലം: നഗരസഭയിലെ കുടിവെള്ളക്ഷാമം പൂര്‍ണ്ണമായി പരിഹരിക്കുന്നതിന് പുതിയ ജലവിതരണ പദ്ധതി ഭാവിയില്‍ പ്രയോജനപ്പെടുമെന്ന് ജലവിഭവ വകുപ്പു മന്ത്രി ജലവിഭവ വകുപ്പ് പി ജെ ജോസഫ് പറഞ്ഞു.
ഒറ്റപ്പാലം നഗരസഭയിലെ കുടിവെള്ള പദ്ധതിയുടെ പ്രവര്‍ത്തനോദ്ഘാടനം പി ഡബ്യൂ ഡി റസ്റ്റ് ഹൗസില്‍ നിര്‍വഹിച്ച് സംസാരിക്കുകയായിരുന്നു മന്ത്രി. നഗരസഭയിലെ കുടിവെള്ളക്ഷാമത്തിന് പരിഹാരം കാണുന്നതിനായി 1995-96 ല്‍ എല്‍ ഐ സി ധനസഹായത്തോടുകൂടി ആരംഭിച്ച പദ്ധതി കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകളുടെ സഹായത്തോടെയാണ് പൂര്‍ത്തിയാക്കിയത്.
പാലപ്പുറത്ത് പണി പൂര്‍ത്തിയായ ജലശുദ്ധീകരണശാലയില്‍ നിന്നും പ്രതിദിനം 13 ദശലക്ഷം ലിറ്റര്‍ കുടിവെള്ളമാണ് വിവിധ ജല സംഭരണികള്‍ വഴി നഗരസഭയില്‍ ലഭ്യമാവുക. നിലവില്‍ ഏഴായിരത്തോളം ഗാര്‍ഹിക കണക്ഷനുകളും 212 ഗാര്‍ഹികേതര കണക്ഷനുകളും 446 പൊതു ടാപ്പുകളുമാണ് നഗരസഭയിലുള്ളത്. നഗരസഭയിലെ 36 വാര്‍ഡുകളിലേക്കും ഈ പദ്ധതിയിലൂടെ കുടിവെള്ളമെത്തിക്കാനാകും. 24 മണിക്കൂര്‍ വൈദ്യുതി മുടങ്ങിയാലും സംഭരിച്ചുെവച്ച ജലം ഉപയോഗിച്ച് കുടിവെള്ള വിതരണം മുടങ്ങാതെ നടത്താന്‍ കഴിയും.നാലുതരത്തിലുള്ള അത്യാധുനിക ശുദ്ധീകരണ പ്രക്രിയകള്‍ക്കും പരിശോധനക്കും ശേഷമാണ് പദ്ധതിയിലൂടെ കുടിവെള്ളം നഗരസഭയുടെ വിവിധ ഭാഗങ്ങളിലെത്തിക്കുന്നത്. ചടങ്ങില്‍ എം ഹംസ എം എല്‍ എ അധ്യക്ഷതവഹിച്ചു.
നഗരസഭ ചെയര്‍മാന്‍ എന്‍ എം നാരായണന്‍നമ്പൂതിരി, നഗരസഭ ഡെപ്യൂട്ടി ചെയര്‍പേഴ്‌സണ്‍, വിവിധ സ്റ്റാന്റിംങ്ങ് കമ്മിറ്റി ചെയര്‍മാന്‍മാരായ ഇ പ്രഭാകരന്‍, സുജിവിജയന്‍, ശശികുമാര്‍, ടി ലത, വി സുജാത, കൗണ്‍സിലര്‍മാരായ കെ.പി. രാമരാജന്‍, സത്യന്‍ പെരുമ്പറക്കോട്, പി എം എ ജലീല്‍, എസ്. ഗംഗാധരന്‍, ടി എസ് ശീകുമാര്‍, പ്രദീപ്കുമാര്‍ പ്രസംഗിച്ചു.

LEAVE A REPLY

Please enter your comment!
Please enter your name here