മഅ്ദിന്‍ മസ്വാലിഹ് ശാദുലി ബ്ലോക്ക് ഉദ്ഘാടന സമ്മേളനത്തിന് ഉജ്ജ്വല പരിസമാപ്തി

Posted on: January 13, 2016 12:43 pm | Last updated: January 13, 2016 at 12:43 pm

ചെര്‍പ്പുളശേരി: മോളൂര്‍ മഅ്ദിന്‍ മസ്വാലിഹ് ശാദുലി ബ്ലോക്ക് ഉദ്ഘാടന മീലാദ് സമ്മേളനത്തിന് ഉജ്ജ്വല പരിസമാപ്തി.മഅ്ദിന്‍ അക്കാദമി ചെയര്‍മാന്‍ സയ്യിദ് ഇബ്‌റാഹീം ഖലീലുല്‍ ബുഖാരി കടലുണ്ടി ശാദുലി ബ്ലോക്ക് ഉദ്ഘാടനം ചെയ്തു.
എസ് വൈ എസ് സംസ്ഥാന ഉപാദ്ധ്യക്ഷന്‍ മാരായമംഗലം അബ്ദുര്‍റഹ് മാന്‍ ഫൈസി അദ്ധ്യക്ഷത വഹിച്ചു.എസ് വൈ എസ് സംസ്ഥാന സെക്രട്ടറി പേരോട് അബ്ദു റ്ഹ മാന്‍ സഖാഫി മുഖ്യപ്രഭാഷണം നടത്തി.മുഖ്യഥിതി മുഹമ്മദ് ഹസന്‍ ബാസു ലബനാന്‍ മസ്വാലിഹ് ദ്അവാ ഓണ്‍ലൈന്‍ ചാനല്‍ ലോഗോണ്‍ ചെയ്തു.സ്വലാത്ത് മജ്‌ലിസിന് സയ്യിദ് ശിഹാബുദ്ദീന്‍ അല്‍ ബുഖാരി നേതൃത്വം നല്‍കി. എസ വൈ എസ് ജില്ലാ നവസാരിഥികളായ എം വി.സിദ്ദീഖ് സഖാഫി ഒറ്റപ്പാലം,സുലൈമാന്‍ ചുണ്ടമ്പറ്റ എന്നിവരെ ആദരിച്ചു.ബെസ്റ്റ് കോണ്‍ടാക്ടര്‍ അവാര്‍ഡ് സി പി കണ്‍സഷന്‍ എം ഡി സി പി സൈതലവി സാഹിബിന് നല്‍കി ആദരിച്ചു.
സയ്യിദ് പി എം എസ് തങ്ങള്‍ ജമലുല്ലൈലി പള്ളിപ്പുറം,സയ്യിദ് താജുദ്ദീന്‍ തങ്ങല്‍ പുല്ലാര, സയ്യിദ് ആറ്റക്കോയ തങ്ങള്‍ യു എ ഇ സയ്യിദി ത്വാഹ തങ്ങള്‍ തിരുവേഗപ്പുറ, സയ്യിദ് ഹാശിം തങ്ങള്‍ , സയ്യിദ് ഹാശിറലി തങ്ങല്‍ ഫറോക്ക്് മഅ്ദിന്‍ മസ്വാലിഹുസ്സുന്ന പ്രിന്‍സിപ്പള്‍ ഉസ്താദ് ഹംസക്കോയ ബാഖി അല്‍ കാമിലി കടലുണ്ടി, സമസ്ത മുശാവറ അംഗങ്ങളായ താഴപ്ര മുഹ് യിദ്ദീന്‍ കുട്ടി മുസ്‌ലിയാര്‍, ടി പി ഉസ്താദ് വെമ്പനാട്, ബാപ്പു മുസ് ലിയാര്‍ ചളവറ, ഉമര്‍ മദനി വിളയൂര്‍, ഹാഫിള് ഉസ്്മാന്‍ വിളയൂര്‍,മോയ്തീന്‍ കുട്ടി അല്‍ ഹസനി വിളയൂര്‍ റശീദ് അശ്‌റഫി ഒറ്റപ്പാലം, അലി സഅദി വല്ലപ്പുഴ, അലി സഖാഫി മഠത്തിപ്പറമ്പ്, സൈനുദ്ദീന്‍ നിസാമി, അബ്ദുല്‍ ഖാദിര്‍ അഹ്‌സനി മോളൂര്‍, ഇബ്‌റാഹീം സഖാഫി മോളുര്‍, ശരീഫ് സഅദി ചാലിയം, അലിയാര്‍ അഹ്‌സനി വണ്ടുംതറ, മൊയ്തു ഹാജി വീരമംഗലം, മഹല്ല് പ്രസിഡണ്ട് ഇബ്‌റാഹീം എന്ന ഇമ്പാനു, സെക്രട്ടറി സി പി മരക്കാര്‍,തടാകം കുഞ്ഞു മുഹമ്മദ് ഹാജി ,അബ്ദുര്‍റസാഖ് ഹാജി ഹെന്ന, മുഹമ്മദ് നസ്വീര്‍ വല്ലപ്പുഴ,ബഷീര്‍ പാറക്കാട്,ഹമീദ് ഒറ്റപ്പാലം, ഹംസപ്പു ഹാജി വല്ലപ്പുഴ,ചെന്ദിരത്തില്‍ ഹംസ ഹാജി, റശീദ് സഖാഫി പട്ടിശ്ശേരി, അബ്ദുല്‍ ജലീല്‍ സഖാഫി കടലുണ്ടി, അബൂബക്കര്‍ ഫൈസി കോട്ടക്കല്‍, ഇബ്‌റാഹിം സഖാഫി മുണ്ടക്കോട്ടുകുറുശ്ശി സംബന്ധിച്ചു.