Connect with us

Wayanad

കക്കടവ് തരുവണ പാലിയണ റോഡിലെ യാത്ര ദുസ്സഹമാകുന്നു

Published

|

Last Updated

മാനന്തവാടി: മന്ത്രി അനുവദിച്ച പണം ഒരുവര്‍ഷം കഴിഞ്ഞിട്ടും ലഭിക്കാത്തതിനെ തുടര്‍ന്ന്് കക്കടവ് തരുവണ പാലിയണ റോഡിലൂടെയുള്ള ദുരിത യാത്ര ജനങ്ങള്‍ സഹിക്കുയാണ്. പൊട്ടിപൊളിഞ്ഞ റോഡ് ഗതാതയോഗ്യമാക്കുന്നതിനായി കഴിഞ്ഞ വര്‍ഷം നാട്ടുകാര്‍ മന്ത്രി പി കെ ജയലക്ഷ്മിക്ക് നിവേദനം നല്‍കിയിരുന്നു.
ഇതേ തുടര്‍ന്ന് റോഡിന് 30ലക്ഷം രൂപ അനുവദിച്ചതായി വാര്‍ത്ത പരന്നു. ഇതോടെ ജനങ്ങള്‍ ആഹ്ലാദത്തിലായി. എന്നാല്‍ വര്‍ഷം ഒന്നുകഴിഞ്ഞിട്ടും മന്ത്രി അനുവദിച്ച ഫണ്ട് എവിടെ എന്ന് ആര്‍ക്കും അറിയില്ല.
കക്കടവ് തരുവണ പാലിയണ റോഡിലൂടെയുള്ള യാത്ര സാഹസയാത്രയാണ്. വര്‍ഷങ്ങളുടെ പഴക്കുമുണ്ട് മൂന്നര കിലോമീറ്റര്‍ ദൂരമുള്ള ഈ റോഡിന്. ഒരുകിലോമീറ്റര്‍ ദൂരം റോഡുണ്ടെന്ന് പറയാം.
അതുകഴിഞ്ഞാല്‍ പിന്നെയുള്ള ദൂരം നടക്കുകയോ വാഹനത്തില്‍ യാത്ര ചെയ്യുകയോ അസാദ്യം. വെള്ളമുണ്ട പടിഞ്ഞാറത്തറ പഞ്ചായത്തുകളെ ബന്ധിപ്പിക്കുന്നതാണ് കക്കടവ് തരുവണ പാലിയണ റോഡ്. വെള്ളമുണ്ട പഞ്ചായത്തിലെ ഏറ്റവും പഴക്കമുള്ള റോഡുകളിലൊന്നാണ് ഇത്.
മൂന്നു വാര്‍ഡുകളിലൂടെ കടന്നു പോകുന്ന റോഡിന്റെ അറ്റകുറ്റ പണികള്‍ യാഥാസമയം നടത്താന്‍ പഞ്ചായത്ത് തയ്യാറാകാത്തതാണ് ഈ ദുരിതത്തിനു കാരണം. കക്കടവ് പാലത്തിന്റെ പണിപൂര്‍ത്തീകരിച്ച അവസ്ഥയിലും റോഡിന് ഫണ്ട് ലഭ്യമാക്കാത്തത് ജനങ്ങളില്‍ പ്രതിഷേധമുയര്‍ത്തിയിട്ടുണ്ട്.

Latest