ലാവ്‌ലിന്‍ കേസ് ഉടന്‍ പരിഗണിക്കണമെന്നാവശ്യപ്പെട്ട് സര്‍ക്കാര്‍ ഹൈക്കോടതിയില്‍

Posted on: January 13, 2016 11:15 am | Last updated: January 14, 2016 at 10:17 am
SHARE

snc-caseകൊച്ചി: എസ്എന്‍സി ലാവ്‌ലിന്‍ കേസില്‍ സിപിഎം പി ബി അംഗം പിണറായി വിജയനെതിരെ സംസ്ഥാന സര്‍ക്കാര്‍ ഹൈക്കോടതിയില്‍. പിണറായിയെ കുറ്റവിമുക്തനാക്കിയ നടപടി ശരിയല്ലെന്നും കീഴ്‌ക്കോടതി തെളിവുകള്‍ വേണ്ടത്ര അപഗ്രഥിച്ചില്ലെന്നും ചൂണ്ടിക്കാട്ടിയാണ് സര്‍ക്കാര്‍ ഉപഹരജി നല്‍കിയത്. സിബിഐ കോടതി വിധിക്കെതിരായ റിവിഷന്‍ഹരജി ഉടന്‍ പരിഗണിക്കണന്നും സര്‍ക്കാര്‍ ആവശ്യപ്പെട്ടു.

ഡയറക്ടര്‍ ജനറല്‍ ഓഫ് പ്രോസിക്യൂഷന്‍ ആസഫലിയാണ് സര്‍ക്കാരിന് വേണ്ടി ഹോടതിയില്‍ ഹാജരായത്.. നേരത്തെ കേസില്‍ വിജിലന്‍സ്, സിബിഐ ഉള്‍പ്പെടെയുള്ള അന്വേഷണങ്ങള്‍ നടന്നിരുന്നു. ഇതിനു ശേഷം ലാവ്‌ലിന്‍ കേസില്‍ പിണറായി അടമുള്ള പ്രതികളെ സിബിഐ കോടതി വെറുതെ വിട്ടിരുന്നു.

പന്നിയാര്‍, പള്ളിവാസല്‍, ചെങ്കുളം ജലവൈദ്യുത പദ്ധതികളുടെ നവീകരണത്തിന് കാനഡ ആസ്ഥാനമായുള്ള എസ്എന്‍സി ലാവ്‌ലിന്‍ കമ്പനിക്ക് കരാര്‍ നല്‍കിയതില്‍ ക്രമക്കേട് നടന്നെന്നായിരുന്നു കേസ്. കരാറില്‍ സര്‍ക്കാരിന് 86.25 കോടിയുടെ നഷ്ടമുണ്ടായെന്നായിരുന്നു സിബിഐ കണ്ടെത്തല്‍. പിണറായി ഗൂഢാലോചനയില്‍ പങ്കാളിയാണെന്നായിരുന്നു ആരോപണം. എന്നാല്‍ പിണറായിക്കെതിരായ കുറ്റം തെളിയിക്കാന്‍ കഴിഞ്ഞില്ലെന്ന് ചൂണ്ടിക്കാട്ടി സിബിഐ കോടതി വെറുതെ 2013 നവംബറില്‍ വെറുടെ വിടുകയായിരുന്നു.

പിണറായി വിജയനു പുറമെ, മുന്‍ ഊര്‍ജ പ്രിന്‍സിപ്പല്‍ സെക്രട്ടറി കെ. മോഹനചന്ദ്രന്‍, മുന്‍ ഊര്‍ജ ജോയിന്റ് സെക്രട്ടറി എ.ഫ്രാന്‍സിസ്, വൈദ്യുതി ബോര്‍ഡ് മുന്‍ ചെയര്‍മാന്‍മാരായ ആര്‍ ശിവദേസന്‍, പി എ സിദ്ധാര്‍ത്ഥന്‍, ബോര്‍ഡ് മുന്‍ ചീഫ് എന്‍ജിനീയര്‍ കസ്തൂരിരംഗ അയ്യര്‍, ചീഫ് അക്കൗണ്ട്‌സ് ഓഫീസറായിരുന്ന കെ ജി രാജശേഖരന്‍ നായര്‍ എന്നിവരേയും പ്രതിപ്പട്ടികയില്‍ നിന്ന് സിബിഐ കോടതി ഒഴിവാക്കിയിരുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here