Connect with us

National

അലിഗഢിന് ന്യൂനപക്ഷ പദവി വേണ്ടെന്ന് കേന്ദ്രം; സര്‍ക്കാര്‍ മാറിയത് കൊണ്ടാണോ നിലപാട് മാറ്റമെന്ന് സുപ്രീംകോടതി

Published

|

Last Updated

ന്യൂഡല്‍ഹി: അലീഗഢ് സര്‍വകലാശാലയുടെ ന്യൂനപക്ഷ സ്ഥാപന പദവി എടുത്തുകളയണമെന്ന് കേന്ദ്ര സര്‍ക്കാര്‍ സുപ്രീംകോടതിയില്‍. ന്യൂനപക്ഷ പദവി പാടില്ല. അലീഗഢ് സര്‍വകലാശാലയെ ന്യൂനപക്ഷ സ്ഥാപനമെന്ന് വിശേഷിപ്പിക്കുന്നത് അംഗീകരിക്കാനാകില്ലെന്നും അറ്റോണി ജനറല്‍ മുകുള്‍ റോഹ്തഗി സുപ്രീംകോടതിയെ അറിയിച്ചു. അതേസമയം പുതിയ നിലപാട് സര്‍ക്കാര്‍ മാറിയത് കൊണ്ടാണോയെന്ന് കോടതി ചോദിച്ചു.

സര്‍വകലാശാലയുടെ ന്യൂനപക്ഷ പദവിയുമായബന്ധപ്പെട്ട കേസ് പരിഗണിക്കുന്ന ജസ്റ്റിസുമായ ജെ എസ് ഖേഹര്‍, എം വൈ ഇഖ്ബാല്‍, നാഗപ്പന്‍ എന്നിവരടങ്ങിയ ബെഞ്ചിനെയാണ് എ ജി സര്‍ക്കാര്‍ നിലപാട് അറിയിച്ചത്. രാജ്യത്തിന്റെ എക്‌സിക്യൂട്ടീവ് എന്ന നിലയില്‍ മതേതര രാജ്യത്ത് ന്യൂനപക്ഷ സ്ഥാപനം അംഗീകരിക്കാനാകില്ലെന്ന് അദ്ദേഹം വ്യക്തമാക്കി. ഇതോടെയാണ് കോടതി നിലപാട് മാറ്റം കേന്ദ്ര സര്‍ക്കാര്‍ മാറിയത് കൊണ്ടാണോയെന്ന് ചോദിച്ചത്. എന്നാല്‍ മുന്‍ സര്‍ക്കാരുകളുടെ നിലപാട് തെറ്റാണെന്നായിരുന്നു റോഹ്തഗിയുടെ മറുപടി.

അതേസമയം അലിഗഢ് സര്‍വകലാശാലയ്ക്ക് വേണ്ടി ഹാജരായ അഭിഭാഷകന്‍ അഡ്വ. പി.പി റാവു അലിഗഢ് ന്യൂനപക്ഷ സ്ഥാപനമായി തന്നെ തുടരുമെന്ന് കോടതിയില്‍ വ്യക്തമാക്കി.

Latest