മട്ടന്നൂരില്‍ കൂട്ട ആത്മഹത്യ ശ്രമം; മൂന്നുപേര്‍ മരിച്ചു

Posted on: January 13, 2016 10:02 am | Last updated: January 13, 2016 at 4:36 pm
SHARE

suicideകണ്ണൂര്‍: മട്ടന്നൂര്‍ ചാവശ്ശേരിയില്‍ നാലംഗ കുടുംബം ആത്മഹത്യ ചെയ്തു. മൂന്നൂപേര്‍ മരിച്ചു. കോട്ടപ്പുറം രാജീവന്‍ (45) ഭാര്യ ചിത്രലേഖ (32) മകന്‍ അമല്‍ രാജ്(11) എന്നിവരാണു മരിച്ചത്. മകള്‍ അമിത (9) ഗുരുതരാവസ്ഥയില്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്.
ചിത്രലേഖയും കൂട്ടികളും വിഷം കഴിച്ച നിലയിലും രാജീവന്‍ തൂങ്ങിമരിച്ച നിലയിലുമായിരുന്നു. ശിവപുരം കോണ്‍ഗ്രസ് മണ്ഡലം സെക്രട്ടറിയാണ് രാജീവന്‍.
ആത്മഹത്യയ്ക്ക് പിന്നിലുള്ള കാരണം വ്യക്തമായിട്ടില്ല. മട്ടന്നൂര്‍ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.