ലഅ്ബീബ് റൗണ്ട് എബൗട്ട് സിഗ്നലാക്കി

Posted on: January 12, 2016 10:02 pm | Last updated: January 12, 2016 at 10:02 pm
SHARE

mapദോഹ: അല്‍ ദുഹൈല്‍ മിലിട്ടറി ക്യാംപിന് സമീപമുള്ള ലഅ്ബീബ് റൗണ്ട് എബൗട്ട് (റഡാര്‍ റൗണ്ട് എബൗട്ട്) സിഗ്നല്‍ ഇന്റര്‍സെക്ഷനാക്കിയതായി അശ്ഗാല്‍ അറിയിച്ചു. അല്‍ ശമാല്‍ റോഡിലേക്കുള്ള പടിഞ്ഞാറ് വശമല്ലാത്ത എല്ലാ വശത്തേക്കും പോകാന്‍ പാകത്തില്‍ ഇന്റര്‍സെക്ഷന്‍ ഭാഗികമായി തുറന്നിട്ടുണ്ട്. ഓടയും മാന്‍ഹോളും നിര്‍മിക്കുന്നതിന് വലിയ കുഴികള്‍ എടുത്തതിനാലാണ് അല്‍ ശമാല്‍ റോഡിലേക്ക് പ്രവേശിക്കാന്‍ സാധിക്കാത്തത്. മൂന്ന് മാസത്തിനുള്ളില്‍ ഇവിടുത്തെ നിര്‍മാണം പൂര്‍ത്തിയാകും. ഇക്കാലയളവില്‍ വടക്കുഭാഗത്തേക്ക് പോകേണ്ടവര്‍ തൊട്ടടുത്ത ഇന്റര്‍സെക്ഷനില്‍ നിന്ന് യു ടേണെടുത്ത് ലഅ്ബീബ് സിഗ്നലിലെത്തി വലതുഭാഗത്തേക്ക് തിരിഞ്ഞുപോയാല്‍ മതി. നോര്‍ത്ത് അറ്റ്‌ലാന്റിക് കോളജിന് സമീപമുള്ള ജറിയാന്‍ നജ്മ റൗണ്ട് എബൗട്ട് സിഗ്‌നല്‍ ആക്കുന്ന പണിയും പുരോഗമിച്ചുകൊണ്ടിരിക്കുകയാണ്. ഫെബ്രുവരി ആദ്യ പകുതിയോടെ നിര്‍മാണം പൂര്‍ത്തിയാകുമെന്നാണ് പ്രതീക്ഷിക്കുന്നത്.

LEAVE A REPLY

Please enter your comment!
Please enter your name here