Connect with us

Gulf

പ്രവാസി ഭാരതീയ ദിവസ് ആഘോഷിച്ചു

Published

|

Last Updated

പ്രവാസി ഭാരതീയ ദിവസ് പരിപാടിയില്‍ അംബാസഡര്‍ സഞ്ജീവ് അറോറ സംസാരിക്കുന്നു

ദോഹ: ഇന്ത്യന്‍ കള്‍ച്ചറല്‍ സെന്റര്‍ (ഐ സി സി), ഇന്ത്യന്‍ ബിസിനസ് പ്രൊഫഷനല്‍ നെറ്റ്‌വര്‍ക്ക് (ഐ ബി പി എന്‍), ഇന്ത്യന്‍ കമ്യൂനിറ്റി ബെനവലന്റ് ഫണ്ട്(ഐ സി ബി എഫ്) എന്നിവയുടെ സംയുക്താഭിമുഖ്യത്തില്‍ പ്രവാസി ഭാരതീയ ദിവസ് ആഘോഷിച്ചു. ദോഹ മാരിയറ്റ് ഹോട്ടലില്‍ നടന്ന ആഘോഷപരിപാടികളില്‍ പ്രമുഖ വ്യക്തിത്വങ്ങള്‍ സംന്ധിച്ചു.
ഇന്ത്യന്‍ അംബാസഡര്‍ സഞ്ജീവ് അറോറ മുഖ്യാതിഥി ആയിരുന്നു. പഠാന്‍കോട്ട് തീവ്രവാദി ആക്രമണത്തില്‍ വീരമൃത്യു വരിച്ച സൈനികരുടെ സ്മരണക്കു മുന്നില്‍ മൗനം ആചരിച്ചാണ് ചടങ്ങ് തുടങ്ങിയത്.
ഖത്വറില്‍ നിന്നും പ്രവാസിഭാരതീയ പുരസ്‌കാരങ്ങള്‍ സ്വന്തമാക്കിയ അഡ്വ. സി കെ മേനോന്‍, ഹസ്സന്‍ ചോഗല്‍ തുടങ്ങിയവരുടെ സേവനങ്ങള്‍ അംബാസിഡര്‍ പ്രകീര്‍ത്തിച്ചു. ഡോ. ആര്‍ സീതാരാമന്‍, ഡോ. മോഹന്‍ തോമസ് എന്നിവരുടെ പ്രവര്‍ത്തനങ്ങളെയും അദ്ദേഹം പ്രശംസിച്ചു.
ഖത്വറും ഇന്ത്യയും തമ്മിലുള്ള സാംസ്‌കാരിക, വാണിജ്യ ബന്ധം ശക്തിപ്പെടുത്തുന്നതില്‍ ഖത്വര്‍ നേതൃത്വവും ഖത്വരി കമ്യൂണിറ്റിയും നല്‍കുന്ന സഹകരണത്തിന് അംബാസഡര്‍ നന്ദി പറഞ്ഞു. ഇന്ത്യന്‍ വിദേശകാര്യ മന്ത്രി സുഷമാ സ്വരാജിന്റെ തത്‌സമയ വെബ്കാസ്റ്റിംഗും ഉണ്ടായി. മെയ്ക്ക് ഇന്‍ ഇന്ത്യ പദ്ധതിയെക്കുറിച്ചുള്ള അവതരണവും നടന്നു. മെയ്ക്ക് ഇന്‍ ഇന്ത്യ വാരാചരണം ഫെബ്രുവരി 13 മുതല്‍ 18 വരെ മുംൈബയില്‍ നടക്കുമെന്ന് അംബാസഡര്‍ അറിയിച്ചു.
ഐ ബി എന്‍ പ്രസിഡന്റ് കെ എം വര്‍ഗീസ്, ബേബി കുര്യന്‍ സംസാരിച്ചു. ഐ സി സി പ്രസിഡന്റ് ഗിരീഷ് കുമാര്‍ സ്വാഗതവും ജനറല്‍ സെക്രട്ടറി ദിവാകര്‍ പൂജാരി നന്ദിയും പറഞ്ഞു. ഖത്വറില്‍ ഇതാദ്യമായാണ് പ്രാദേശികമായി പ്രവാസി ഭാരതീയ ദിനം ആഘോഷിക്കുന്നതെന്ന് ഗിരീഷ്‌കുമാര്‍ പറഞ്ഞു.

Latest