ഹമദ് ഹൃദയാശുപത്രിയുടെ ഗവേഷണ പ്രബന്ധത്തിന് കൂടുതല്‍ വായനക്കാര്‍

Posted on: January 12, 2016 9:57 pm | Last updated: January 12, 2016 at 9:57 pm
SHARE

Hamad-Medical-Corporation-heart-hospital-building (1)ദോഹ: അന്താരാഷ്ട്ര ശാസ്ത്ര ജേണലില്‍ ഏറ്റവും കൂടുതല്‍ വായനക്കാരുള്ളത് ഹമദ് മെഡിക്കല്‍ കോര്‍പറേഷന്റെ ഗവേഷണ പ്രബന്ധത്തിന്. ബി എം സി അനസ്‌തേഷ്യോളജി എന്ന വെബ്‌സൈറ്റില്‍ പ്രസിദ്ധീകരിച്ച എച്ച് എം സിയുടെ ഹൃദയാശുപത്രിയിലെ വിദഗ്ധര്‍ തയ്യാറാക്കിയ പ്രബന്ധത്തിനാണ് വായനക്കാര്‍ ഇടിച്ചുകയറുന്നത്.
അസോസിയേഷന്‍ ഓഫ് ടൈം ഇന്‍ ബ്ലഡ് ഗ്ലൂക്കോസ് റേഞ്ച് വിത്ത് ഔട്ട്കംസ് ഫോളോവിംഗ് കാര്‍ഡിയാക് സര്‍ജറി എന്ന പ്രബന്ധത്തിനാണ് വായനക്കാര്‍ കൂടുന്നത്. ശാസ്ത്ര പ്രബന്ധങ്ങളുടെ സ്വീകാര്യതയെ വിലയിരുത്തുന്ന ആല്‍മെട്രിക്കിന്റെ കണക്കുപ്രകാരം 25 ശതമാനം ഉയര്‍ന്ന വായനക്കാരാണ് ഹമദ് ഹൃദയാശുപത്രിയുടെ പ്രബന്ധത്തിനുള്ളത്. എച്ച് എം സിയുടെ വാര്‍ഷിക സ്റ്റാര്‍സ് ഓഫ് എക്‌സലന്‍സ് അവാര്‍ഡ് ചടങ്ങില്‍ റിസര്‍ച്ച് അവാര്‍ഡ് നേടിയ പ്രബന്ധം ഈ മാസമാണ് പ്രസിദ്ധീകരിച്ചത്.
മാനസിക പിരിമുറുക്കം കാരണം ഐ സി യുവില്‍ പ്രവേശിപ്പിക്കപ്പെടുന്ന പ്രമേഹ രോഗികളല്ലാത്തവര്‍ക്കും രക്തത്തില്‍ പഞ്ചസാരയുടെ അളവ് കൂടും. ചില ഹോര്‍മോണുകളുടെ അളവ് കൂടുകയും കൃത്രിമ ഹൃദയ ഉപകരണം ഘടിപ്പിച്ചവര്‍ക്ക് അണുബാധക്കുള്ള സാധ്യതയുമുണ്ടാകും. രക്തത്തിലെ അധിക പഞ്ചസാരയുടെ സാന്നിധ്യം ഐ സി യു വിടുന്നതില്‍ കാലതാമസമുണ്ടാക്കുന്നു. ഇത് ചിലപ്പോള്‍ വൃക്ക- ഹൃദയ തകരാറിലേക്ക് നയിക്കുകയും ഐ സി യുവില്‍ കഴിയുന്നത് ദീര്‍ഘിപ്പിക്കുകയും ചെയ്യുന്നു.
ഈ പശ്ചാത്തലത്തില്‍ ശസ്ത്രക്രിയക്ക് ശേഷം രോഗിയുടെ രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കേണ്ടത് അനിവാര്യമാണ്. ഇതിനുവേണ്ടി ടെക്‌സാസിസെ അമേരിക്കന്‍ ഡയബറ്റഇസ് കൗണ്‍സിലുമായി സഹകരിച്ച് ഹമദ് ഹൃദയാശുപത്രിയില്‍ ഒരു സമയബന്ധിത പദ്ധതി നടപ്പാക്കിയിട്ടുണ്ട്. ഹൃദ്രോഗികളുടെ രക്തത്തിലെ പഞ്ചസാരയുടെ അളവ് സമയബന്ധിതമായി രേഖപ്പെടുത്തും.
ഒരു സംഘം രോഗികളുടെ ഐ സി യുവാസം കണക്കാക്കി രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രണവിധേയമാക്കാന്‍ 80 ശതമാനം കൂടുതല്‍ സമയമെടുക്കുമെന്നും മറ്റൊരു ഗ്രൂപ്പിന്റെത് 80 ശതമാനം കുറവെന്നും മാനദണ്ഡം വെച്ചുള്ള രീതിയാണിത്. തുടര്‍ന്ന് ഈ രണ്ട് ഗ്രൂപ്പുകളുടെയും വെന്റിലേറ്ററിലേയും ഐ സി യുവിലെയും താമസ ദൈര്‍ഘ്യത്തെ വിശകലനം ചെയ്യുന്നു.
വളരെ കൂടുതല്‍ സമയമെടുത്ത് രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രണവിധേയമാക്കിയ രോഗികള്‍ ഐ സി യുവില്‍ കിടന്നത് വളറെ കുറച്ചാണെന്ന് മനസ്സിലാക്കി. ഹീമോഗ്ലോബിന്‍ പരിശോധനയില്‍ പഞ്ചസാരയുടെ അളവ് കൂടുതലുള്ളവരുടെ ശസ്ത്രക്രിയ നിയന്ത്രണവിധേയമാകും വരെ മാറ്റിവെക്കുകയാണ് ചെയ്യുന്നതെന്നും കാര്‍ഡിയോവാസ്‌കുലാര്‍ ഇന്റന്‍സീവ് കെയര്‍ യൂനിറ്റ് കണ്‍സള്‍ട്ടന്റും ഗവേഷക തലവനുമായ ഡോ. അംര്‍ സലാഹ് ഉമര്‍ പറഞ്ഞു.
ഈ പുതിയ സംവിധാനത്തെ കോളോറാഡോ യൂനിവേഴ്‌സിറ്റിയിലെ വിദഗ്ധര്‍ നേരത്തെ അംഗീകരിച്ചിരുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here