ജാഥ നടത്തി വര്‍ഗീയതയുണ്ടാക്കാന്‍ ശ്രമിച്ചവരെ തിരിച്ചറിയണം: അബ്ദുര്‍റഹ്മാന്‍ രണ്ടത്താണി

Posted on: January 12, 2016 9:56 pm | Last updated: January 12, 2016 at 9:56 pm
SHARE
കെ എം സി സി കേരളയാത്രാ പ്രചാരണ കണ്‍വെന്‍ഷനില്‍  അബ്ദുര്‍റഹ്മാന്‍ രണ്ടത്താണി എം എല്‍ എ പ്രസംഗിക്കുന്നു
കെ എം സി സി കേരളയാത്രാ പ്രചാരണ കണ്‍വെന്‍ഷനില്‍
അബ്ദുര്‍റഹ്മാന്‍ രണ്ടത്താണി എം എല്‍ എ പ്രസംഗിക്കുന്നു

ദോഹ: കേരളത്തില്‍ നിലനില്‍ക്കുന്ന മത സൗഹാര്‍ദാന്തരീക്ഷം ജാഥ നടത്തി മലീമസമാക്കാന്‍ ശ്രമിച്ചവരുടെ ലക്ഷ്യം തിരിച്ചറിയണമെന്ന് മുസ്‌ലിംലീഗ് നേതാവ് അബ്ദുര്‍റഹ്മാന്‍ രണ്ടത്താണി എം എല്‍ എ. സൗഹൃദം, സമത്വം, സമന്വയം എന്ന പ്രമേയത്തില്‍ പി കെ കുഞ്ഞാലിക്കുട്ടി നയിക്കുന്ന കേരളയാത്ര മതേതരത്വത്തിന്റെ ഉണര്‍ത്തു പാട്ടാണെന്നും അദ്ദേഹം പറഞ്ഞു. കെ എം സി സി മലപ്പുറം ജില്ല സംഘടിപ്പിച്ച കേരള യാത്ര പ്രചാരണ കണ്‍വെന്‍ഷനില്‍ പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.
യു ഡി എഫ് കേരളത്തില്‍ നടത്തിയ വികസന പ്രവര്‍ത്തനങ്ങളും ജനോപകാര പദ്ധതികളും വിലയിരുത്തിയാല്‍ ജനങ്ങള്‍ വീണ്ടും യു ഡി എഫിനെ അധികാരത്തിലെത്തിക്കും. ജനകീയനായ മുഖ്യമന്ത്രിയേയും ഗവണ്‍മെന്റിനേയും പ്രതിരോധിക്കാന്‍ അടച്ച് പൂട്ടിയ ബാറുടമകളെ ഉപയോഗപ്പെടുത്തുകയാണ് പ്രതിപക്ഷം.
പ്രവാസികളുടെ വിഷയങ്ങളില്‍ ഇടപെടാന്‍ ജുഡീഷ്യല്‍ അധികാരത്തോടെയുള്ള പ്രവാസി കമ്മീഷന്‍ കേരളത്തില്‍ ഉടന്‍ നിലവില്‍ വരുമെന്ന് പ്രവാസി കാര്യങ്ങള്‍ക്കുള്ള നിയമസഭാ സമിതി ചെയര്‍മാന്‍ കൂടിയായ അദ്ദേഹം പറഞ്ഞു.
എ വി എ ബക്കര്‍ അധ്യക്ഷത വഹിച്ചു. താനൂര്‍ നഗരസഭാ അംഗം എം പി അഷ്‌റഫ്, കെ എം സി സി ആക്ടിംഗ് സെക്രട്ടറി സലീം നാലകത്ത്, എം പി ശാഫി ഹാജി. സി വി ഖാലിദ്, പി പി അബ്ദുര്‍റഷീദ്, അലി മൊറയൂര്‍, കുഞ്ഞിമോന്‍ ക്ലാരി, അബ്ദുല്‍ ജബ്ബാര്‍ പാലക്കല്‍, ബഷീര്‍ ചേലേമ്പ്ര, റഫീഖ് കൊണ്ടോട്ടി, സക്കീര്‍ ഹുസൈന്‍ കൊടക്കല്‍, സവാദ് വെളിയംകോട്, അബ്ദുല്‍ അക്ബര്‍ മങ്കട സംസാരിച്ചു.

LEAVE A REPLY

Please enter your comment!
Please enter your name here