ഡി എസ് എഫിന് സ്‌കൈജ്വല്ലറിക്ക് ഒരേ ദിവസം ഇരട്ടവിജയി

Posted on: January 12, 2016 7:39 pm | Last updated: January 12, 2016 at 7:39 pm
SHARE
ഡി എസ് എഫിന്റെ റാഫിള്‍ പ്രൊമോഷനില്‍ ഒരുകിലോ സ്വര്‍ണം സമ്മാനം നേടിയ സ്‌കൈ ജ്വല്ലറി വിജയി നജിമിന് സ്‌കൈ ജ്വല്ലറി ഡയറക്ടര്‍മാരായ ആകാശ് ജോണ്‍, നീല്‍ ആകാശ് എന്നിവര്‍ സ്വര്‍ണം സമ്മാനിക്കുന്നു
ഡി എസ് എഫിന്റെ റാഫിള്‍ പ്രൊമോഷനില്‍ ഒരുകിലോ സ്വര്‍ണം സമ്മാനം നേടിയ സ്‌കൈ ജ്വല്ലറി വിജയി നജിമിന് സ്‌കൈ ജ്വല്ലറി ഡയറക്ടര്‍മാരായ ആകാശ് ജോണ്‍, നീല്‍ ആകാശ് എന്നിവര്‍ സ്വര്‍ണം സമ്മാനിക്കുന്നു

ദുബൈ: ഡി എസ് എഫിന്റെ ഭാഗമായുള്ള നറുക്കെടുപ്പില്‍ ഒരു ദിവസം തന്നെ രണ്ട് സമ്മാനം സ്‌കൈ ജ്വല്ലറി ഉപഭോക്താക്കള്‍ക്ക്. ദേര ഗോള്‍ഡ് സൂഖിലെ ഗോള്‍ഡ് സെന്റര്‍ ഷോറൂമില്‍ നിന്നും വാങ്ങിയ കൂപ്പണുകള്‍ക്കാണ് സ്വര്‍ണം സമ്മാനമായി ലഭിച്ചതെന്ന് സ്‌കൈ ജ്വല്ലറി ചെയര്‍മാന്‍ ബാബു ജോണ്‍ അറിയിച്ചു.
നജീമിന് ഒരുകിലോ സ്വര്‍ണവും, ചന്ദ്രപ്രകാശിന് കാല്‍കിലോ സ്വര്‍ണവുമാണ് ലഭിച്ചത്. വരും ദിവസങ്ങളില്‍ കൂടുതല്‍ വിജയിക്കുവാനുള്ള അവസരം ഉണ്ടെന്നും അദ്ദേഹം പറഞ്ഞു.