മഹബ്ബ 2016 സമാപിച്ചു

Posted on: January 12, 2016 7:37 pm | Last updated: January 12, 2016 at 7:37 pm
SHARE
എസ് വൈ എസ് മാട്ടൂല്‍ പഞ്ചായത്ത് ദുബൈ കമ്മിറ്റി മീലാദ് പരിപാടി മഹബ്ബ 2016ല്‍ നിന്ന്‌
എസ് വൈ എസ് മാട്ടൂല്‍ പഞ്ചായത്ത് ദുബൈ കമ്മിറ്റി മീലാദ് പരിപാടി മഹബ്ബ 2016ല്‍ നിന്ന്‌

ദുബൈ: എസ് വൈ എസ് മാട്ടൂല്‍ പഞ്ചായത്ത് ദുബൈ കമ്മിറ്റി മീലാദ് പരിപാടി മഹബ്ബ 2016 സമാപിച്ചു അബ്ദുസ്സലാം സഅദിയുടെ അധ്യക്ഷതയില്‍ ഐ സി എഫ് മാട്ടൂല്‍ പഞ്ചായത്ത് അബുദാബി കമ്മിറ്റി പ്രസിഡന്റ് സിറാജുദ്ദീന്‍ ഹാജി ഉദ്ഘാടനംചെയ്തു. നൗഫല്‍ അസ്ഹരി മദുഹുറസൂല്‍ പ്രഭാഷണം നടത്തി. പ്രകീര്‍ത്തന മജ്‌ലിസിനു ശിഹാബുദ്ദീന്‍ കവുംപാടി നേതൃത്വം നല്‍കി. തുടര്‍ന്ന് വിദ്യാര്‍ഥികളുടെ ഇസ്‌ലാമിക കലാ പരിപടികള്‍ നടന്നു. ഉബൈദ് സഅദി, ഷാജഹാന്‍ സഖാഫി, അശ്‌റഫ് പാലക്കോട് എന്നിവര്‍ പങ്കെടുത്തു. റാസിഖ് മാട്ടൂല്‍ സ്വാഗതവും മുനീര്‍ മാട്ടൂല്‍ നന്ദിയും പറഞ്ഞു.