എട്ടു സംസ്ഥാനങ്ങളില്‍ ഫെബ്രുവരി 13ന് ഉപതിരഞ്ഞെടുപ്പ്‌

Posted on: January 12, 2016 7:28 pm | Last updated: January 12, 2016 at 7:28 pm
SHARE

electionന്യൂഡല്‍ഹി: എട്ടു സംസ്ഥാനങ്ങളിലായി 12 നിയമസഭാ മണ്ഡലങ്ങളിലെ ഉപതിരഞ്ഞെടുപ്പ് തീയതി തിരഞ്ഞെടുപ്പ് കമ്മീഷന്‍ പ്രഖ്യാപിച്ചു. ഉത്തര്‍പ്രദേശ്, പഞ്ചാബ്, കര്‍ണാടക തുടങ്ങി എട്ട് സംസ്ഥാനങ്ങളിലെ ഉപതിരഞ്ഞെടുപ്പ് ഫെബ്രുവരി 13 ന് നടക്കും. ഉത്തര്‍പ്രദേശിലും കര്‍ണാടകയിലും മൂന്നു മണ്ഡലങ്ങളിലാണ് ഉപതിരഞ്ഞെടുപ്പ് നടക്കുന്നത്. പഞ്ചാബ്, മഹാരാഷ്ട്ര, ബിഹാര്‍, ത്രിപുര, തെലങ്കാന, മധ്യപ്രദേശ് എന്നീ സംസ്ഥാനങ്ങളിലെ ഓരോ നിയമസഭാ മണ്ഡലങ്ങളിലും ഉപതിരഞ്ഞെടുപ്പ് നടക്കും.

ഇതുസംബന്ധിച്ച വിജ്ഞാപനം വരുന്ന 20നു പുറപ്പെടുവിക്കും. നാമനിര്‍ദേശക പത്രിക സമര്‍പ്പിക്കാനുള്ള അവസാന ദിവസം ജനുവരി 27. പത്രിക പിന്‍വലിക്കാനുള്ള അവസാന ദിവസം ഈ മാസം 30 ആണ്. ഫലപ്രഖ്യാപനം ഫെബ്രുവരി 16നു നടക്കും. യുപിയില്‍ ഉപതിരഞ്ഞെടുപ്പ് നടക്കുന്ന മൂന്നു സീറ്റും ഭരണ കക്ഷിയായ സമാജ്‌വാദി പാര്‍ട്ടിയുടെ സിറ്റിംഗ് സീറ്റാണ്. കര്‍ണാടകയില്‍ മൂന്നില്‍ ഒന്ന് കോണ്‍ഗ്രസും രണ്ടെണ്ണം ബിജെപിയുമാണു കഴിഞ്ഞതവണ വിജയിച്ചത്.

LEAVE A REPLY

Please enter your comment!
Please enter your name here