Connect with us

Gulf

സായുധ സേനയുടെ നവീകരണം തുടരും

Published

|

Last Updated

യു എ ഇ സായുധസേനാ ഉപമേധാവിയുമായ ജനറല്‍ ശൈഖ് മുഹമ്മദ് ബിന്‍ സായിദ്
അല്‍ നഹ്‌യാന്‍ കരസേനയുടെ വാര്‍ഷികാഘോഷത്തില്‍ പങ്കെടുത്തപ്പോള്‍

അബുദാബി: സായുധ സേനയുടെ ശേഷിയിലും ജാഗ്രതയിലും അഭിമാനമുണ്ടെന്ന് അബുദാബി കിരീടാവകാശിയും യു എ ഇ സായുധസേനാ ഉപമേധാവിയുമായ ജനറല്‍ ശൈഖ് മുഹമ്മദ് ബിന്‍ സായിദ് അല്‍ നഹ്‌യാന്‍ പറഞ്ഞു. സായിദ് മിലിറ്ററി സിറ്റിയില്‍ കരസേനയുടെ 26-ാം വാര്‍ഷികാഘോഷ ചടങ്ങില്‍ സംസാരിക്കുകയായിരുന്നു ശൈഖ് മുഹമ്മദ്.
യു എ ഇ സായുധസേനയുടെ ആധുനിക വത്കരണ പദ്ധതി തുടരും. ദേശീയ ഉത്തരവാദിത്വങ്ങള്‍ നിറവേറ്റാനും രാജ്യത്തെ പ്രതിരോധിക്കാനും കഴിയുന്ന തരത്തില്‍ സേനയുടെ ശേഷി വര്‍ധിപ്പിക്കും. യു എ ഇ പ്രസിഡന്റ് ശൈഖ് ഖലീഫ ബിന്‍ സായിദ് അല്‍ നഹ്‌യാന്റെ നേതൃത്വത്തില്‍ രാജ്യം പുതിയ നേട്ടങ്ങള്‍ കൈവരിച്ചിട്ടുണ്ടെന്ന് ശൈഖ് മുഹമ്മദ് ചൂണ്ടിക്കാട്ടി. ഫെഡറല്‍ നാഷനല്‍ കൗണ്‍സില്‍ സ്പീക്കര്‍ ഡോ. അമല്‍ അബ്ദുല്ല അല്‍ ഖുബൈസി, ദേശീയ സുരക്ഷാ ഉപദേഷ്ടാവ് ശൈഖ് ഹസ്സ ബിന്‍ സായിദ് അല്‍ നഹ്‌യാന്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
കരസേനയുടെ ഏകീകരണത്തിന്റെ 26-ാം വാര്‍ഷികാഘോഷത്തിന്റെ ഭാഗമായി നിരവധി ചടങ്ങുകളാണ് സായിദ് മിലിട്ടറി സിറ്റിയില്‍ നടന്നത്. 1976ല്‍ ലബനാനിലേക്ക് സമാധാന സേനയെ അയച്ചതിന്റെ വീഡിയോയും യമനിലെ സൈനിക നീക്കങ്ങളുടെ വീഡിയോകളും പ്രദര്‍ശിപ്പിച്ചു.

---- facebook comment plugin here -----

Latest