തിരുവനന്തപുരം: പുകവലി ആമാശയ കാന്‍സറിന് കാരണമാകുന്നതായി തിരുവനന്തപുരം റീജ്യണല്‍ കാന്‍സര്‍ സെന്ററിന്റെ പഠന റിപ്പോര്‍ട്ട്. കൊല്ലം ജില്ലയിലെ കരുനാഗപ്പള്ളി കേന്ദ്രീകരിച്ച് 1990 മുതലാണ് പഠനം തുടങ്ങിയത്. ആര്‍.സി.സിയിലെ ഡോ. പി. ജയലക്ഷ്മിയുടെ
നേതൃത്വത്തിലായിരുന്നു പഠനം. കൊല്ലം കരുനാഗപ്പള്ളി തീരമേഖലയിലുള്ള 65553 പുരുഷന്മാരിലാണ് പഠനം നടത്തിയത്. ഇതില്‍ ബീഡി
ഉപഭോഗം ശീലമാക്കിയ 116 പേരില്‍ ആമാശയ അര്‍ബുദം കണ്ടെത്തി.
ബീഡി ഉപയോഗം വായ, തൊണ്ട, അന്നനാളം എന്നിവടങ്ങളിലും കാന്‍സറുകളുണ്ടാക്കുമെന്നും പഠനം പറയുന്നു. വേള്‍ഡ് ജേര്‍ണല്‍ ഓഫ് ഗ്യസ്‌ട്രോഎന്‍്‌ററോളജിയലാണ് പഠനം പ്രസിദ്ധീകരിച്ചിരിക്കുന്നത് കേന്ദ്രസര്‍ക്കാറിന്റെയും ജപ്പാന്‍
ഏജന്‍സിയുടെയും സഹകരണത്തോടെയായിരുന്നു പഠനം.