പ്രസംഗത്തിനിടെ കണ്ണീര്‍ വരാന്‍ ഒബാമ ഉള്ളി ഉപയോഗിച്ചെന്ന് ആരോപണം

Posted on: January 12, 2016 2:40 pm | Last updated: January 12, 2016 at 3:26 pm
SHARE

obama2വാഷിങ്ടണ്‍: വികാരാധീനനായി സംസാരിക്കുമ്പോള്‍ കണ്ണീര്‍ വരാന്‍ ഒബാമ ഉള്ളി ഉപയോഗിച്ചെന്ന് ആരോപണം. 2012ലെ ഒബാമയുടെ പ്രസംഗമാണ് ഇപ്പോള്‍ വിവാദമായിരിക്കുന്നത്. അന്താരാഷ്ട്ര മാധ്യമമായ ഫോക്‌സ് ന്യൂസാണ് വെളിപ്പെടുത്തലുമായി രംഗത്തെത്തിയത്.

2012ല്‍ സാന്‍ഡി സ്‌കൂളിലുണ്ടായ വെടിവെപ്പിനെക്കുറിച്ച് സംസാരിക്കുന്നതിനിടെയായിരുന്നു ഒബാമ വിതുമ്പിയത്. 20 കുട്ടികളായിരുന്നു വെടിവെപ്പില്‍ കൊല്ലപ്പെട്ടത്. വെടിവെപ്പിനരയായവരെക്കുറിച്ച് ഓര്‍ക്കുമ്പോള്‍ തനിക്ക് ഭ്രാന്ത് പിടിക്കുന്നെന്നായിരുന്നു ഒബാമ പ്രസംഗിച്ചത്. സംസാരിക്കുന്നതിനിടെ അദ്ദേഹം കണ്ണുനീര്‍ തുടച്ചിരുന്നു. ഒബാമയുടെ പ്രസംഗങ്ങളെക്കുറിച്ച് ഫോക്‌സ് ന്യൂസ് നടത്തിയ ചര്‍ച്ചക്കിടെയായിരുന്നു അവതാരക ആന്‍ഡ്രിയ ടാന്‍ടറോസ് ഉള്ളി ഉപയോഗിച്ചിരുന്നോയെന്ന സംശയം ഉന്നയിച്ചത്. നേതാക്കള്‍ ഇത്രയധികം വികാരാധീനരാകുമോ എന്ന് വിശ്വാസിക്കാന്‍ പ്രയാസമുണ്ട്. ഒബാമയുടെ പ്രസംഗത്തിന് ശേഷം താന്‍ വേദിയില്‍ ഉള്ളിക്കഷണമോ മറ്റെന്തെങ്കിലുമോ കണ്ടെത്താന്‍ വേണ്ടി തിരഞ്ഞെന്നും ആന്‍ഡ്രിയ വെളിപ്പെടുത്തി.

ഒബാമയുടേത് രാഷ്ട്രീയ നാടകമായിരുന്നെന്ന് മറ്റൊരു അവതാരക മെലിസ ഫ്രാന്‍സിസും അഭിപ്രായപ്പെട്ടു. ഇതിനു മുമ്പും ഫോക്‌സ് ന്യൂസ് ഒബാമയ്‌ക്കെതിരെ മോശം പരാമര്‍ശങ്ങള്‍ നടത്തിയിരുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here