സോളാര്‍ കമ്മീഷന്‍ 25 ന് മുഖ്യമന്ത്രിയെ വിസ്തരിക്കും

Posted on: January 12, 2016 1:48 pm | Last updated: January 12, 2016 at 5:14 pm
SHARE

25_ISBS_OOMMEN__25_1529363f (1)
തിരുവനന്തപുരം: സോളാര്‍ കേസില്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയെ കമ്മീഷന്‍ ഈ മാസം 25 ന് വിസ്തരിക്കും. തിരുവനന്തപുരത്തുവെച്ചായിരിക്കും വിസ്താരം നടക്കുക. ഇതു സംബന്ധിച്ച് കമ്മീഷന്‍ ഓഫ് എന്‍ക്വയറി ആക്ട് സെക്ഷന്‍ 8 ബി പ്രകാരം മുഖ്യമന്ത്രിക്ക് കമ്മീഷന്‍ നോട്ടീസ് നല്‍കിയിട്ടുണ്ട്. സാക്ഷി വിസ്താരത്തിന് ഹാജരാകാന്‍ തയാറാണെന്ന് മുഖ്യമന്ത്രി സോളാര്‍ കമ്മീഷനെ അറിയിച്ചിട്ടുണ്ട്.

സോളാര്‍ കേസില്‍ മുഖ്യമന്ത്രിയുടെ ഓഫീസിനും പങ്കുണ്ടെന്ന് നേരത്തെ ആരോപണമുണ്ടായിരുന്നു. മുഖ്യമന്ത്രിയുടെ പഴ്‌സനല്‍ സെക്രട്ടറിമാരായ ജിക്കു, ജോപ്പന്‍ എന്നിവരെ കേസുമായി ബന്ധപ്പെട്ട് നേരത്തെ കസ്റ്റഡിയിലെടുക്കുകയും ചെയ്തിരുന്നു.

അതേസമയം, സോളാര്‍ കേസില്‍ സരിത എസ്. നായര്‍ കമ്മീഷന് മുമ്പാകെ ഇന്ന് ഹാജരായില്ല. ആലപ്പുഴ രാമങ്കരി കോടതിയില്‍ കേസുള്ളതിനാല്‍ ഹാജരാകാന്‍ സാധിക്കില്ലെന്നാണ് സരിതയുടെ വിശദീകരണം.

LEAVE A REPLY

Please enter your comment!
Please enter your name here