Connect with us

Malappuram

സി-സോണ്‍ കലോത്സവം 14 മുതല്‍ രാമപുരം ജെംസ് കോളജില്‍

Published

|

Last Updated

മലപ്പുറം: കാലിക്കറ്റ് സര്‍വകലാശാല സി-സോണ്‍ കലോത്സവം ഈമാസം 14 മുതല്‍ 19 വരെ രാമപുരം ജെംസ് കോളജില്‍ നടക്കും. 13ന് വൈകീട്ട് നാലുമണിക്ക് ഘോഷയാത്രയോടെയാണ് കലോത്സവത്തിന് തുടക്കമാകുക. ജനപ്രതിനിധികള്‍, സിന്‍ഡിക്കേറ്റ് അംഗങ്ങള്‍, യൂനിയന്‍ ഭാരവാഹികള്‍ തുടങ്ങിയവര്‍ പങ്കെടുക്കും. കോലത്സവത്തിന്റെ ഉദ്ഘാടനം 16ന് രാവിലെ മന്ത്രി മഞ്ഞളാംകുഴി അലി നിര്‍വഹിക്കും. ജില്ലയില്‍ നിന്നുള്ള നൂറ്റിമുപ്പതോളം കോളജുകള്‍ മത്സരത്തില്‍ പങ്കെടുക്കും. 106 ഇനങ്ങളിലായി അയ്യായിരത്തിലേറെ വിദ്യാര്‍ഥികള്‍ മാറ്റുരക്കും. ആദ്യ രണ്ടു ദിനങ്ങളില്‍ സ്റ്റേജിതര മത്സരങ്ങളാണ് നടക്കുക. പതിനാറു മുതല്‍ സ്റ്റേജ് മത്സരങ്ങള്‍ക്ക് തുടക്കമാവും. അഞ്ച് വേദികളിലായാണ് മത്സരം. വാര്‍ത്താസമ്മേളനത്തില്‍ ജനറല്‍ കണ്‍വീനര്‍ ടി യാസിര്‍, പ്രോഗ്രാം കമ്മിറ്റി ചെയര്‍മാന്‍ പി മഖ്ബൂല്‍, ടി പി ഹാരിസ്, കോളജ് യൂനിയന്‍ ചെയര്‍മാന്‍ നിസാം പങ്കെടുത്തു.

Latest