Connect with us

Kozhikode

പ്രവാസി വകുപ്പ് നിര്‍ത്തലാക്കാനുള്ള തീരുമാനം പുനഃപരിശോധിക്കണം: സുന്നി വിദ്യാഭ്യാസ ബോര്‍ഡ്

Published

|

Last Updated

കോഴിക്കോട്: പ്രവാസികാര്യവകുപ്പിനെ വിദേശകാര്യ വകുപ്പുമായി ലയിപ്പിക്കാനുള്ള കേന്ദ്ര സര്‍ക്കാറിന്റെ തീരുമാനം പുനഃപരിശോധിക്കണമെന്ന് സമസ്ത കേരള സുന്നി വിദ്യാഭ്യാസ ബോര്‍ഡ് എക്‌സിക്യൂട്ടീവ് യോഗം ആവശ്യപ്പെട്ടു. പ്രവാസികള്‍ക്ക് സംരക്ഷണം നല്‍കുന്നതിനും പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ ഫലപ്രദമായി ഇടപെടുന്നതിനും കഴിയാത്ത സാഹചര്യത്തില്‍ കൂടുതല്‍ കാര്യക്ഷമമാക്കുന്നതിന് പകരം മന്ത്രാലയം തന്നെ നിര്‍ത്തലാക്കുന്ന സ്ഥിതി ആശങ്കയുളവാക്കുന്നതാണ്. പ്രവാസി ഭാരതീയ ദിവസ് രണ്ട് വര്‍ഷത്തില്‍ ഒരിക്കല്‍ നടത്തിയാല്‍ മതിയെന്ന തീരുമാനവും പ്രതിഷേധാര്‍ഹവും ദൗര്‍ഭാഗ്യകരവുമാണ്. പ്രവാസികളുടെ പ്രശ്‌നങ്ങള്‍ ചര്‍ച്ച ചെയ്യാനുള്ള വേദി തന്നെ ഇല്ലാതാക്കുന്ന തീരുമാനം പുനഃപരിശോധിക്കണമെന്ന് യോഗം ആവശ്യപ്പെട്ടു.
കട്ടിപ്പാറ കെ കെ അഹ്മദ് കുട്ടി മുസ്‌ലിയാരുടെ അധ്യക്ഷതയില്‍ കോഴിക്കോട് സമസ്ത സെന്ററില്‍ ചേര്‍ന്ന എക്‌സിക്യൂട്ടീവ് യോഗത്തില്‍ സയ്യിദ് ശറഫുദ്ദീന്‍ ജമലുല്ലൈലി, അബൂഹനീഫല്‍ ഫൈസി തെന്നല, പി ടി അബ്ദുല്‍ ഖാദിര്‍ മുസ്‌ലിയാര്‍, പ്രൊഫ എ കെ അബ്ദുല്‍ ഹമീദ്, പി കെ അബൂബക്കര്‍ മൗലവി, വി എംകോയ മാസ്റ്റര്‍, ഡോ. അബ്ദുല്‍ അസീസ് ഫൈസി ചെറുവാടി, വി പി എം വില്ല്യാപ്പള്ളി, പ്രൊഫ. കെ എം എ റഹീം, എന്‍ അലി അബ്ദുല്ല, കെകെമുഹമ്മദ് കുട്ടി മുസ്‌ലിയാര്‍, ടി കെഅബ്ദുര്‍റഹ്മാന്‍ ബാഖവി മടവൂര്‍, കെ കെ അബ്ദുര്‍റഹ്മാന്‍ മുസ്‌ലിയാര്‍, എ സൈഫുദ്ദീന്‍ ഹാജി, ഡോ. പി എ മുഹമ്മദ് കുഞ്ഞ് സഖാഫി, കെ പി കമാലുദ്ദീന്‍ മൗലവി, എന്‍ പി ഉമര്‍ സാഹിബ്, പി അലവി ഫൈസി, എന്‍ പി മുഹമ്മദ് ദാരിമി സംസാരിച്ചു.

Latest