കേന്ദം നിര്‍ത്തലാക്കിയ പ്രവാസികാര്യ മന്ത്രാലയ വകുപ്പ് പുനഃസ്ഥാപിക്കണം: പ്രവാസി ലീഗ്

Posted on: January 12, 2016 10:58 am | Last updated: January 12, 2016 at 10:58 am
SHARE

കല്‍പ്പറ്റ: പ്രവാസികാര്യ മന്ത്രാലയ വകുപ്പ് കേന്ദ്ര ഗവണ്‍മെന്റ് നിര്‍ത്തലാക്കിയതില്‍ സുല്‍ത്താന്‍ ബത്തേരിയില്‍ ചേര്‍ന്ന പ്രവാസി ലീഗ് ജില്ലാ കണ്‍വെന്‍ഷന്‍ ശക്തമായ പ്രതിഷേധം രേഖപ്പെടുത്തി. എത്രയും പെട്ടന്ന് നിര്‍ത്തലാക്കിയ പ്രവാസികാര്യ മന്ത്രാലയ വകുപ്പ് പുനഃസ്ഥാപിക്കണമെന്ന് കണ്‍വെന്‍ഷന്‍ ആവശ്യപ്പെട്ടു. വിദേശ രാഷ്ട്രങ്ങളില്‍ സന്ദര്‍ശനം നടത്തുന്നത് ശീലമാക്കിയ പ്രധാനമന്ത്രി പ്രവാസികളുടെ പ്രശ്‌നങ്ങള്‍ മനസിലാക്കാതെ പോകുന്നത് ഖേദകരമാണ് .
നമ്മുടെ സാമ്പത്തിക സ്രോതസിന്റെ ഗണ്യമായ പങ്ക് പ്രവാസികളുടെതാണ്. അവരെ സഹായിക്കുന്നതിനും ,ക്ഷേമ പദ്ധതികള്‍ ആവിഷ്‌കരിക്കുന്നതിനും പ്രശ്‌നങ്ങളില്‍ ഇടപെടുന്നതിനുമാണ് പ്രവാസി കാര്യ വകുപ്പ് രൂപികരിച്ചത് . പ്രവാസികളുടെ നിരന്തരമായ ആവശ്യപ്രകാരമാണ് മുന്‍ സര്‍ക്കാര്‍ ഇത്തരത്തില്‍ ഒരു വകുപ്പ് രൂപികരിക്കാന്‍ കാരണമായതെന്ന് യോഗം അംഗീകരിച്ച പ്രമേയത്തില്‍ പറഞ്ഞു. തിരിച്ചു വന്ന പാവപ്പെട്ട പ്രവാസികള്‍ക്കായി കേരള പ്രവാസികാര്യവകുപ്പ് പല പദ്ധതികളും നടപ്പില്‍ വരുത്താന്‍ തീരുമാനം എടുത്തെങ്കിലും എല്ലാം കടലാസില്‍ ഒതുങ്ങി നില്‍ക്കുകയാണ് . പ്രവാസി പുനരധിവാസത്തിന് സാന്ത്വനം പദ്ധതിയിലൂടെ നടപ്പിലാക്കുന്ന ചികിത്സാ സഹായം , വിവാഹ സഹായം, മരണാനന്തര സഹായം എന്നിവക്കായി ആയിരക്കണക്കിന് ആളുകള്‍ അപേക്ഷ നല്‍കി കാത്തിരിക്കുകയാണ്. രണ്ട് വര്‍ഷത്തോളമായി ആ സഹായ വിതരണം നടക്കുന്നില്ല. പ്രശ്‌നങ്ങള്‍ക്ക് സര്‍ക്കാര്‍ അടിയന്തിരമായി ഇടപെട്ട് പരിഹാരം ഉണ്ടാക്കണമെന്ന് യോഗം ആവശ്യപ്പെട്ടു.
പ്രവാസി ശ്രേഷ്ഠ പുരസ്‌കാര ജേതാവ് ഹനീഫ മുന്നിയൂരിനെ ആദരിച്ചു. ജില്ലയില്‍ നടന്ന ത്രിതല പഞ്ചായത്തിലേക്ക് തിരഞ്ഞെടുക്കപ്പെട്ട പ്രവാസി ലീഗ് പ്രവര്‍ത്തകരായ കണ്ണിയന്‍ കുഞ്ഞിപ്പ (ബത്തേരി നഗരസഭ), എന്‍.ബി. ഫൈസല്‍ (മുട്ടില്‍ പഞ്ചായത്ത് ) , ടി സി അയ്യപ്പന്‍ (കല്‍പറ്റ ബ്ലോക്ക്), കേളോത്ത് ഇബ്രാഹിം (കണിയാമ്പറ്റ പഞ്ചായത്ത് ) , കെ. ഹനീഫ (കല്‍പറ്റ ബ്ലോക്ക് പഞ്ചായത്ത്) അഹമ്മദ് ഹാജി(വെള്ളമുണ്ട പഞ്ചായത്ത് ), ഈന്തന്‍ ആലി ( കല്‍പറ്റ ബ്ലോക്ക് പഞ്ചായത്ത് ), ടി എ ഹാരിസ് (പടിഞ്ഞാറത്തറ പഞ്ചായത്ത്) എന്നിവര്‍ക്ക് സ്വീകരണവും നല്‍കി. കണ്‍വെന്‍ഷന്‍ മുസ്ലീം ലീഗ് ജില്ലാ സെക്രട്ടറി ടി മുഹമ്മദ് ഉദ്ഘാടനം ചെയ്തു. പ്രവാസി ലീഗ് ജില്ലാ പ്രസിഡന്റ്് കെ നൂറുദീന്‍ അധ്യക്ഷത വഹിച്ചു.
ലീഗ് ജില്ലാ സെക്രട്ടറി സി മൊയ്തീന്‍ കുട്ടി, പി സി അയ്യൂബ്, പ്രവാസി ലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി ഹനീഫ മുന്നിയൂര്‍ , ടി എം കെ കാഞ്ഞിയൂര്‍ മലപ്പുറം, പ്രവാസി ലീഗ് ജനറല്‍ സെക്രട്ടറി അബ്ദുല്‍ ഖാദര്‍ മടക്കി മല, കണ്ണിയന്‍ കുഞ്ഞിപ്പ , തബ്ബാം കുഞ്ഞിമുഹമ്മദ്, എന്‍ പി ഷംസുദ്ദീന്‍ പടിഞ്ഞാറത്തറ, എകരത്ത് മൊയ്തു ഹാജി, ഹംസ കല്ലിങ്ങല്‍, എന്‍ ബി ഫൈസല്‍,ലത്തീഫ് കാക്കവയല്‍, പി വി എസ് മൂസ, വെട്ടന്‍ മമ്മൂട്ടി, സി കെ മാഹിന്‍ ഹാജി, സിദ്ദിഖ് പിണങ്ങോട് ബഷീര്‍ പുപ്പുകണ്ടി എന്നിവര്‍ പ്രസംഗിച്ചു.