പോത്തന്‍കോട് കാര്‍ വെള്ളക്കെട്ടില്‍ വീണ് അച്ഛനും മകനും മരിച്ചു

Posted on: January 12, 2016 10:55 am | Last updated: January 12, 2016 at 10:55 am
SHARE

car-accidentതിരുവനന്തപുരം: പോത്തന്‍കോടിന് സമീപം വെള്ളക്കെട്ടുള്ള പാറമടയിലേക്ക് വീണ് അച്ഛനും മകനും മരിച്ചു. പോത്തന്‍കോട് അയണിമൂട് സ്വദേശി വേണു, മകന്‍ അഖില്‍ എന്നിവരാണ് മരിച്ചത്. ഇന്നു രാവിലെ ആറ് മണിയോടെയായിരുന്നു അപകടം. സംഭവം ആത്മഹത്യയാണോയെന്ന് സംശയമുണ്ട്.

വേഗത കുറഞ്ഞുവന്ന കാര്‍ മന:പൂര്‍വം പാറമടയിലേക്ക് ഓടിച്ചു കയറ്റുകയായിരുന്നെന്ന് ദൃക്‌സാക്ഷികള്‍ പൊലീസിനോട് പറഞ്ഞു. ലോട്ടറി വകുപ്പ് ജീവനക്കാരനാണ് വേണു.

LEAVE A REPLY

Please enter your comment!
Please enter your name here