സ്‌നേഹത്തിന്റെ വോട്ടിലൂടെ യു ഡി എഫ് തുടര്‍ഭരണം ഉറപ്പിക്കും: കുഞ്ഞാലിക്കുട്ടി

Posted on: January 12, 2016 10:50 am | Last updated: January 12, 2016 at 10:59 am

kunjalikkutty pkകോഴിക്കോട്: അമിത മദ്യഉപഭോഗത്തില്‍ നിന്നും സംസ്ഥാനത്തെ രക്ഷിക്കാന്‍ പ്രധാന കാര്‍മ്മികത്വം വഹിച്ച വി എം സുധീരന് ജനങ്ങളുടെ മനസ്സില്‍ സ്‌നേഹത്തിന്റെ വലിയ വോട്ടുണ്ടെന്നും ആ കാണാത്ത വോട്ടിലൂടെ യു ഡി എഫിന്റെ തുടര്‍ഭരണം ഉറപ്പിക്കുമെന്നും വ്യവസായമന്ത്രി പി കെ കുഞ്ഞാലിക്കുട്ടി. ‘ജനരക്ഷായാത്ര’യുടെ കോഴിക്കോട് ജില്ലയിലെ പര്യടനത്തിന് സമാപനം കുറിച്ചുകൊണ്ട് കോഴിക്കോട് നോര്‍ത്ത്, സൗത്ത് നിയോജക മണ്ഡലങ്ങളുടെ ആഭിമുഖ്യത്തില്‍ മുതലക്കുളം മൈതാനിയില്‍ നടന്ന സ്വീകരണസമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

എല്ലാ മതേതര ജനാധിപത്യ ശക്തികളും ഒരുമിച്ച് നിന്നാലേ വര്‍ഗ്ഗീയ ഫാസിസ്റ്റ് ശക്തികള്‍ക്കെതിരായ ചെറുത്ത്‌നില്പ് സാധ്യമാവുകയുള്ളൂ. . ഇടതുപക്ഷത്തിനുള്ളില്‍ അവര്‍ക്ക് തന്നെ നിയന്ത്രിക്കാന്‍ സാധിക്കാത്ത പ്രശ്‌നങ്ങളാണുള്ളതെന്നും കുഞ്ഞാലിക്കുട്ടി കൂട്ടിച്ചേര്‍ത്തു.
ഡി സി സി പ്രസിഡന്റ് കെ സി അബു അധ്യക്ഷനായിരുന്ന യോഗത്തില്‍ സാമൂഹ്യനീതിവകുപ്പ് മന്ത്രി ഡോ. എം കെ മുനീര്‍, ജെ ഡി യു സംസ്ഥാന അധ്യക്ഷന്‍ എം പി വീരേന്ദ്രകുമാര്‍, എം കെ രാഘവന്‍ എം പി, കെ പി സി സി വൈസ് പ്രസിഡന്റുമാരായ വി ഡി സതീശന്‍, എം എം ഹസ്സന്‍, കെ പി സി സി വക്താവ് രാജ്‌മോഹന്‍ ഉണ്ണിത്താന്‍, എം പി അബ്ദുസമദ് സമദാനി എം എല്‍ എ, ജനറല്‍ സെക്രട്ടറിമാരായ സുമ ബാലകൃഷ്ണന്‍, അഡ്വ. പി എം സുരേഷ്ബാബു, എന്‍ സുബ്രഹ്മണ്യന്‍, കെ പി അനില്‍കുമാര്‍, ട്രഷറര്‍ അഡ്വ. ജോണ്‍സണ്‍ എബ്രഹാം, സെക്രട്ടറിമാരായ അഡ്വ. കെ പ്രവീണ്‍കുമാര്‍, അഡ്വ. കെ ജയന്ത്, നെയ്യാറ്റിന്‍കര സനല്‍, യു ഡി എഫ് ജില്ലാ ചെയര്‍മാന്‍ അഡ്വ. പി ശങ്കരന്‍, സിറിയക് ജോണ്‍, പി കെ കെ ബാവ, പി വി ഗംഗാധരന്‍, എം സി മായിന്‍ഹാജി, യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന പ്രസിഡന്റ് ഡീന്‍ കുര്യാക്കോസ്, കെ എസ് യു സംസ്ഥാന പ്രസിഡന്റ് വി എസ് ജോയ്, മോഹന്‍ ശങ്കര്‍, ഉമ്മര്‍ പാണ്ടികശാല, എസ് കെ അബൂബക്കര്‍ പങ്കെടുത്തു.