Connect with us

Kozhikode

കുന്ദമംഗലത്ത് മൂന്ന് സ്വപ്‌ന പദ്ധതികള്‍ ഉദ്ഘാടനം ചെയ്തു

Published

|

Last Updated

കുന്ദമംഗലം: കുന്ദമംഗലത്ത് മൂന്ന് സ്വപ്‌ന പദ്ധതികള്‍ പൊതുമരാമത്ത് വകുപ്പ് മന്ത്രി വി കെ ഇബ്രാഹിം കുഞ്ഞ് ഉദ്ഘാടനം ചെയ്തു. കുന്ദമംഗലം ബ്ലോക്ക് പഞ്ചായത്ത് ഓഫീസിന് സമീപം നിര്‍മ്മിക്കുന്ന മിനി സിവില്‍ സ്‌റ്റേഷന്‍ ശിലാസ്ഥാപനം, കുന്ദമംഗലം കുറ്റിക്കാട്ടൂര്‍ എം എല്‍ എ റോഡ് നവീകരണ പ്രവൃത്തി, എം എല്‍ എ യുടെ ആസ്തി വികസന ഫണ്ടില്‍ ഉള്‍പ്പെടുത്തി നടപ്പിലാക്കിയ കുന്ദമംഗലം സൗന്ദര്യവല്‍ക്കരണം എന്നിവയാണ് മന്ത്രി ഉദ്ഘാടനം ചെയ്തത്. എം എല്‍ എ പി ടി എ റഹീം അധ്യക്ഷത വഹിച്ചു. ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് ബാബു പറശ്ശേരി മുഖ്യാതിഥിയായിരുന്നു. ചടങ്ങില്‍ കുന്ദമംഗലം ടൌണ്‍ സൗന്ദര്യവല്‍ക്കരണത്തിന് വേണ്ടി “ൂമി വിട്ടുനല്‍കിയ ബാപ്പു ഹാജിയെ മന്ത്രി ആദരിച്ചു. ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡണ്ട് റീന മുണ്ടങ്ങോട്ട്, കുന്ദമംഗലം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് രമ്യ ഹരിദാസ്, കോഴിക്കോട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് എന്‍ മനോജ്കുമാര്‍, സില്‍ക്ക് ചെയര്‍മാന്‍ ടി എം സലീം, കുന്ദമംഗലം ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡണ്ട് കെ പി അബ്ദുറഹ്മാന്‍, കുന്ദമംഗലം ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ടി കെ സീനത്ത്, പെരുവയല്‍ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് വൈ വി ശാന്ത, ചാത്തമംഗലം ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് കെ എസ് ബീന,മാവൂര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് മുനീറത്ത് സി, പെരുമണ്ണ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് കെ അജിത, ഒളവണ്ണ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് കെ തങ്കമണി, ജില്ലാ പഞ്ചായത്ത് മെമ്പര്‍ രജനി തടത്തില്‍, കുന്ദമംഗലം ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡണ്ട് വിനോദ് പടനിലം, ബ്ലോക്ക് പഞ്ചായത്ത് മെമ്പര്‍ യു സി ബുഷ്‌റ, ഗ്രാമപഞ്ചായത്ത് മെമ്പര്‍ എം വി ബൈജു, സില്‍ക്ക് എം ഡി എ ആബിദ്, കുന്ദമംഗലം സഹകരണ ബാങ്ക് പ്രസിഡണ്ട് എം കെ മോഹന്‍ദാസ്, എം പി അഹമ്മദ്, ടി പി ബാലകൃഷ്ണന്‍ നായര്‍, എം പി കേളുക്കുട്ടി, ഒ ഉസ്സൈന്‍, തളത്തില്‍ ചക്രായുഥന്‍, ജനാര്‍ദ്ദനന്‍ കളരിക്കണ്ടി, പി ചാത്തുക്കുട്ടി, രാജന്‍ മാമ്പറ്റചാലില്‍, ഐസക്ക് മാസ്റ്റര്‍, ഇ പി അന്‍വര്‍ സാദത്ത്, മെഹബൂബ് കുറ്റിക്കാട്ടൂര്‍, വി ബാലകൃഷ്ണന്‍ നായര്‍, ടി കെ നാസര്‍, രവീന്ദ്രന്‍ കുന്ദമംഗലം, കെ സുന്ദരന്‍, ഒ വേലായുധന്‍, കെ പി വസന്തരാജന്‍, എം വിശ്വനാഥന്‍ നായര്‍, സ്വാഗതസംഘം കണ്‍വീനര്‍ വി അനില്‍കുമാര്‍ എന്നിവര്‍ പ്രസംഗിച്ചു. കോഴിക്കോട് അഡീ. ഡിസ്ട്രിക്റ്റ് മജിസ്‌ട്രേറ്റ് ടി ജനില്‍കുമാര്‍ സ്വാഗതവും കോഴിക്കോട് തഹസില്‍ദാര്‍ റോഷ്‌നി നാരായണന്‍ നന്ദിയും പറഞ്ഞു.