താജുല്‍ ഉലമ ഉറൂസിന് പ്രൗഢ തുടക്കം

Posted on: January 12, 2016 10:31 am | Last updated: January 12, 2016 at 10:31 am
SHARE

ettikulam Thajul Ulama uroos KNRUlgahadanamഎട്ടിക്കുളം: പ്രമുഖ ആത്മീയ പണ്ഡിതനും ആറുപതിറ്റാണ്ട് സമസ്തകേരള ജംഇയ്യത്തുല്‍ ഉലമയുടെ പ്രസിഡന്റുമായിരുന്ന താജുല്‍ ഉലമ സയ്യിദ് അബ്ദുറഹ്മാന്‍ അല്‍ബുഖാരി ഉള്ളാള്‍ തങ്ങളുടെ രണ്ടാമത് ഉറൂസിന് എട്ടിക്കുളത്ത് പ്രൗഢ തുടക്കം. എട്ടിക്കുളം താജുല്‍ഉലമ മഖാമില്‍ നടക്കുന്ന ഉറൂസ് മുബാറക് ആയിരങ്ങളുടെ ആത്മീയ സംഗമവേദിയായി.

ഇന്നലെ രാവിലെ എട്ടിന് താജുല്‍ ഉലമ ആറുപതിറ്റാണ്ടിലേറെ കാലം സേവനം ചെയ്ത ഉള്ളാള്‍ മഖാം സിയാറത്തോടെയാണ് പരിപാടികള്‍ക്ക് തുടക്കമായത്. സഅദിയ്യ പ്രസിഡന്റ് സയ്യിദ് കെ എസ് ആറ്റക്കോയ തങ്ങള്‍ കുമ്പോല്‍ സിയാറത്തിന് നേതൃത്വം നല്‍കി. തുടര്‍ന്ന് ഉള്ളാളില്‍ നിന്നും നിരവധി വാഹനങ്ങളുടെ അകമ്പടിയോടെ പതാക എട്ടിക്കുളത്ത് എത്തിച്ചു. ഏഴിമല തങ്ങള്‍ പള്ളി മഖാം, വളപട്ടണം മഖാം, ചെറിയപള്ളി മഖാം, തലക്കല്‍ പള്ളി മഖാം എന്നിവിടങ്ങളില്‍ നടന്ന സിയാറത്തിന് സയ്യിദ് ഹാമിദ് കോയമ്മ തങ്ങള്‍ പാപ്പിനിശ്ശേരി, സയ്യിദ് ജലാലുദ്ദീന്‍ ബുഖാരി തങ്ങള്‍ വളപട്ടണം, സയ്യിദ് ആമിര്‍ തങ്ങള്‍ കര്‍ണാടക, സയ്യിദ് ത്വയ്യിബുല്‍ ബുഖാരി മാട്ടൂല്‍ എന്നിവര്‍ നേതൃത്വം നല്‍കി. താജുല്‍ ഉലമ മഖാം സിയാറത്തിന് സമസ്ത കേന്ദ്ര മുശാവറ അംഗം സയ്യിദ് ഹാമിദ് കോയമ്മ തങ്ങള്‍ മാട്ടൂല്‍ നേതൃത്വം നല്‍കി. സയ്യിദ് ഹാമിദ് ഇമ്പിച്ചിക്കോയ തങ്ങള്‍ ബുഖാരി പതാക ഉയര്‍ത്തി.

തുടര്‍ന്ന് നടന്ന പ്രകീര്‍ത്തന സദസ്സിന് സയ്യിദ് ജുനൈദ് അല്‍ ബുഖാരി മാട്ടൂല്‍, സയ്യിദ് ശിഹാബുദ്ദീന്‍ തങ്ങള്‍ വളപട്ടണം സയ്യിദ് അസ്ഹര്‍ തങ്ങള്‍ കാസര്‍കോട് നേതൃത്വം നല്‍കി.
ആത്മീയ ധന്യമായ ഉദ്ഘാടന സദസ്സില്‍ സയ്യിദ് ചെറുകുഞ്ഞിക്കോയ തങ്ങള്‍ അധ്യക്ഷത വഹിച്ചു. സയ്യിദ് കെ എസ് ആറ്റക്കോയ തങ്ങള്‍ കുമ്പോല്‍ ഉദ്ഘാടനം ചെയ്തു. മഞ്ഞനാടി അബ്ബാസ് മുസ്‌ലിയാര്‍, അബ്ദുറഹ്മാന്‍ ബാഖവി മടവൂര്‍, ഉള്ളാള്‍ ദര്‍ഗാ പ്രസിഡന്റ് ഹാജി യു എസ് ഹംസ, ബാവ ഹാജി മംഗലാപുരം, കെ പി അബൂബക്കര്‍ മുസ്‌ലിയാര്‍ പട്ടുവം, പി കെ അബൂബക്കര്‍ മുസ്‌ലിയാര്‍, എസ് കെ ഖാദര്‍ ഹാജി മംഗലാപുരം, ബാദുഷ സഖാഫി, മുഹ്‌യിദ്ദീന്‍ സഖാഫി മുട്ടില്‍ പ്രസംഗിച്ചു. സയ്യിദ് ഫസല്‍ കോയമ്മ തങ്ങള്‍ കുറാ, പള്ളങ്കോട് അബ്ദുല്‍ഖാദിര്‍ മദനി, എന്‍ അബ്ദുല്ലത്തീഫ് സഅദി പഴശ്ശി, മുഹമ്മദ് മിസ്ബാഹി ചൊക്ലി, പി പി മുഹമ്മദ് മുസ്‌ലിയാര്‍ പരിയാരം, യൂസുഫ് ഹാജി പെരുമ്പ, അബ്ദുറശീദ് നരിക്കോട്, ഇസ്മാഈല്‍ കാങ്കോല്‍, ജലീല്‍ എന്‍ജിനീയര്‍, ഇസ്മാഈല്‍ ഇരിവേരി, ഹാരിസ് അബ്ദുല്‍ഖാദിര്‍ സംബന്ധിച്ചു.
മഗ്‌രിബ് നിസ്‌കാരാനന്തരം നടന്ന തദ്കീറെ ജീലാനി അനുസ്മരണ സംഗമം എ പി മുഹമ്മദ് മുസ്‌ലിയാര്‍ കാന്തപുരം ഉദ്ഘാടനം ചെയ്തു. സി മുഹമ്മദ് ഫൈസി, ഡോ. മുഹമ്മദ് ഫാറൂഖ് നഈമി പ്രസംഗിച്ചു.

LEAVE A REPLY

Please enter your comment!
Please enter your name here