സര്‍ക്കാര്‍ ജീവനക്കാരും അധ്യാപകരും പണിമുടക്കുന്നു

Posted on: January 12, 2016 9:57 am | Last updated: January 12, 2016 at 2:43 pm
SHARE

kerala-secretariatതിരുവനന്തപുരം: ശമ്പള പരിഷ്‌കരണം ഉടന്‍ നടപ്പാക്കണമെന്ന് ആശ്യപ്പെട്ട് സര്‍ക്കാര്‍ ജീവനക്കാരും അധ്യാപകരും ഇന്ന് പണിമുടക്കുന്നു.ഇടത്-ബിജെപി അനുകൂല സംഘടനകളാണ് പണിമുടക്കില്‍ പങ്കെടുക്കുന്നത്. സമരത്തെ നേരിടാന്‍ ഡയസ്‌നോണ്‍ ബാധകമാക്കി സര്‍ക്കാര്‍ ഉത്തരവിറക്കിയിട്ടുണ്ട്. പണിമുടക്ക് അനവസരത്തില്‍ ആയതിനാല്‍ വിട്ടുനില്‍ക്കുമെന്ന് യുഡിഎഫ് അനുകൂല വിഭാഗം ജീവനക്കാര്‍ അറിയിച്ചിട്ടുണ്ട്.

രണ്ട് വര്‍ഷമായി ഉന്നയിക്കുന്ന ആവശ്യങ്ങളോട് സംസ്ഥാന സര്‍ക്കാര്‍ അവഗണന തുടരുകയാണെന്ന് ആരോപിച്ചാണ് സര്‍ക്കാര്‍ ജീവനക്കാരില്‍ ഒരു വിഭാഗം ഇന്ന് പണിമുടക്കുന്നത്. ശമ്പള പരിഷ്‌കരണം അടിയന്തരമായി നടപ്പിലാക്കുക, തസ്തിക വെട്ടികുറക്കാനുള്ള നീക്കം ഉപേക്ഷിക്കുക, വിലക്കയറ്റം തടയുക എന്നീ ആവശ്യങ്ങളുന്നയിച്ചാണ് പണിമുടക്ക്.

സര്‍ക്കാര്‍ നിഷേധാത്മക സമീപനം തുടരുന്നതിനാലാണ് പണിമുടക്കിന് നിര്‍ബന്ധിതരായതെന്നും പണിമുടക്കിനെ നേരിടാനുള്ള ശ്രമം ശക്തമായി എതിര്‍ക്കുമെന്നും സംയുക്ത സമര സമിതി വാര്‍ത്താക്കുറിപ്പില്‍ വ്യക്തമാക്കി.
പണിമുടക്ക് അനവസരത്തിലാണെന്നും രാഷ്ട്രീയപ്രേരിതമായ നീക്കത്തില്‍ നിന്ന് വിട്ടുനില്‍ക്കുമെന്നുമാണ് സ്റ്റേറ്റ് എംപ്ലോയീസ് യൂനിയന്‍ ഉള്‍പ്പെടെയുള്ള സംഘടനകളുടെ നിലപാട്.

LEAVE A REPLY

Please enter your comment!
Please enter your name here