പെര്‍ത്ത് ഏകദിനം: ഇന്ത്യക്കെതിരെ ഓസീസിന് അഞ്ച് വിക്കറ്റ് വിജയം

Posted on: January 12, 2016 5:00 pm | Last updated: January 13, 2016 at 10:30 am
SHARE

steven-smith-pപെര്‍ത്ത്: ഇന്ത്യക്കെതിരെ ഓസ്്‌ട്രേലിയ്ക്ക് അഞ്ച് വിക്കറ്റിന്റെ ജയം. 149 റണ്‍സെടുത്ത് ക്യാപ്റ്റന്‍ സ്റ്റിവന്‍ സ്മിത്തും 119 റണ്‍സെടുത്ത് ജോര്‍ജ് ബെയ്‌ലിയുമാണ് ഓസ്്‌ട്രേലിയുടെ വിജയശില്പികള്‍. നാലുപന്തു ബാക്കി നില്‍ക്കെയാണ് ഓസ്്‌ട്രേലിയ ഇന്ത്യ ഉയര്‍ത്തിയ 310 റണ്‍സ് എന്ന വിജയലക്ഷ്യത്തിലെത്തിയത്.

ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ 50 ഓവറില്‍ മൂന്ന് വിക്കറ്റ് നഷ്ടത്തില്‍ 309 എന്ന മികച്ച സ്‌കോര്‍ എടുത്തിരുന്നു. ഓപ്പണര്‍ രോഹിത് ശര്‍മയുടെ സെഞ്ച്വറിയാണ് ഇന്ത്യയെ പെര്‍ത്തിലെ ബൗണ്‍സ് പിച്ചില്‍ മികച്ച സ്‌കോറിലെത്തിച്ചത്. രോഹിത് ശര്‍മ പുറത്താകാതെ 163 പന്തില്‍ 171 റണ്‍സാണെടുത്തത്. 91 റണ്‍സെടുത്ത് പുറത്തായ വിരാട് കോഹ്‌ലി രോഹിതിന് മികച്ച പിന്തുണ നല്‍കിയിരുന്നു. രണ്ടാം വിക്കറ്റില്‍ രോഹിത് കോഹ്ലി സഖ്യം നേടിയ 207 റണ്‍സ്, ഓസ്‌ട്രേലിയയ്‌ക്കെതിരെ രണ്ടാം വിക്കറ്റില്‍ ഇന്ത്യയുടെ ഏറ്റവും ഉയര്‍ന്ന കൂട്ടുകെട്ടാണ്. അരങ്ങേറ്റക്കാരനായ ബരിന്ദര്‍ സ്രാന്‍ മൂന്നും അശ്വിന്‍ രണ്ടു വിക്കറ്റും വീഴ്ത്തി.അഞ്ച് ഏകദിനങ്ങളും മൂന്ന് ട്വന്റി ട്വന്റി മത്സരങ്ങളുമാണ് പരമ്പരയിലുള്ളത്.

LEAVE A REPLY

Please enter your comment!
Please enter your name here