വയനാട് ചുരത്തില്‍ ലോറിയും കാറും കൂട്ടിയിടിച്ച് സഹോദരങ്ങള്‍ മരിച്ചു

Posted on: January 11, 2016 8:30 pm | Last updated: January 11, 2016 at 8:30 pm
SHARE

accident-താമരശ്ശേരി: വയനാട് ചുരത്തില്‍ ലോറിയും കാറും കൂട്ടിയിടിച്ച് സഹോദരങ്ങള്‍ മരിച്ചു. ബന്ധുക്കളായ രണ്ടുപേര്‍ക്ക്് ഗുരുതരമായി പരുക്കേറ്റു. കാര്‍ യാത്രക്കാരായ തൊടുപുഴ ഏഴുമുട്ടം തുരത്തേല്‍ ജോര്‍ജ്്(60), സഹോദരന്‍ ബെന്നി(55) എന്നിവരാണ് മരിച്ചത്. ഇവരുടെ ബന്ധുക്കളായ തിരുവമ്പാടി മുത്തപ്പന്‍പുഴ തുരത്തേല്‍ ബാബു(50), തൊടുപുഴ മണ്ണോത്ത് മലയില്‍ ലിന്‍സണ്‍ ജോസഫ്(21) എന്നിവരെ സാരമായ പരുക്കുകളോടെ കോഴിക്കോട് മെഡിക്കല്‍ കോളേജാശുപത്രിയില്‍ പ്രവേശിപ്പിച്ചു.

തിങ്കളാഴ്ച വൈകിട്ട് മൂന്നരയോടെ ചുരം ഒന്നാം വളവിനും ചിപ്പിലിതോടിനും ഇടയിലായിരുന്നു അപകടം. വയനാട്ടില്‍നിന്നും താമരശ്ശേരി ഭാഗത്തേക്ക് വരികയായിരുന്ന കാറ് നിയന്ത്രണംവിട്ട് ചുരം കയറുകയായിരുന്ന ലോറിയിലിടിക്കുകയായിരുന്നുവെന്നാണ് സംശയം. കോഴിക്കോട് മെഡിക്കല്‍ കോളേജ് മോര്‍ച്ചറിയിലേക്ക് മാറ്റിയ മൃതദേഹങ്ങള്‍ പോസ്റ്റുമോര്‍ട്ടത്തിന് ശേഷം ചൊവ്വാഴ്ച നാട്ടിലെത്തിച്ച് സംസ്‌കരിക്കും.