മക്കള്‍ക്ക് പിതാവിനെ വേണ്ട; തൊണ്ണൂറുകാരന്‍ ഭാര്യയെ തേടുന്നു

Posted on: January 11, 2016 6:05 pm | Last updated: January 11, 2016 at 6:05 pm
SHARE

oldageഅഹമ്മാദാബാദ്: തൊണ്ണൂറുകാരന്‍ ഭാര്യയെ തേടുന്നു. അഹമ്മാദാബാദുകാരന്‍ മണ്‍സൂഖ്‌ലാലാണ് വാര്‍ദ്ധക്യത്തില്‍ ജീവിതസഖിയെ തേടുന്നത്. തന്റെ 25ാം വയസ്‌സില്‍ ഭാര്യയെ നഷ്ടപ്പെട്ട ഇദ്ദേഹത്തിന് രണ്ടാണ്‍കുട്ടികളളും രണ്ട് പെണ്‍കുട്ടികളും ഉണ്ട്. എന്നാല്‍ അദ്ദേഹത്തിന്റെ മകളോടൊപ്പം താമസിക്കുന്നതിന് മാസം 17,000 രൂപനല്‍കണം ഭക്ഷണം നല്‍കുന്നതിന് മകന് മാസം 6,000 രുപയും നല്‍കണം മണ്‍സൂഖ് ലാല്‍.

റിട്ടയേഡ് ബാങ്കറാണ് ഇദ്ദേഹം. തന്റെ മക്കള്‍ക്ക് പണത്തില്‍ മാത്രമാണ് താല്പര്യമെന്നും അതിനലാണ് തന്റെ അവസാന കാലം ചിലവഴിക്കാന്‍ വധുവിനെ തേടുന്നതെന്നും മണ്‍സൂഖലാല്‍ പറഞ്ഞു.

തന്റെ മക്കള്‍ക്ക് വേണ്ടാത്തതിനലാണ് തൊണ്ണൂറാം വയസ്സില്‍ ഈ വ്യദ്ധന്‍ വധുവിനെ തേടിയിറങ്ങിയത്. വധുവിനെ കണ്ടുപിടിക്കാനായി ചാരിറ്റബള്‍ സംഘടനയെ സമീപിച്ചിരിക്കുകയാണ് മണ്‍സൂഖ് ലാല്‍.

LEAVE A REPLY

Please enter your comment!
Please enter your name here