ലെനോവോ എ7000 ടര്‍ബോ ഇന്ത്യയില്‍ പുറത്തിറക്കി

Posted on: January 11, 2016 3:30 pm | Last updated: January 11, 2016 at 3:30 pm
SHARE

LENOVO copyന്യൂഡല്‍ഹി: ചൈനീസ് മൊബൈല്‍ നിര്‍മാതാക്കളായ ലെനോവോ പുതിയ എ7000 ടര്‍ബോ ഇന്ത്യയില്‍ പുറത്തിറക്കി. കമ്പനിയുടെ ഔദ്യോഗിക ഓണ്‍ലൈന്‍ സ്‌റ്റോറില്‍ ഫോണ്‍ ലഭ്യമാണ ്. ഫോര്‍ ജി കണക്ടിവിറ്റിയുള്ള ഫോണിന് വില 10,999 രൂപയാണ്.
5.5 ഇഞ്ച് ഡിസ്‌പ്ലേയാണ് ഫോണിനുള്ളത്. ഡ്യുവല്‍ സിം ഫോണിന് മീഡിയാടെക് എംടി 6752 ഒക്ട കോര്‍ പ്രൊസസ്സറാണ് ഉള്ളത്. 1.7 ഗിഗാഹെട്‌സ് ആണ് ശേഷി.

റാം കപ്പാസിറ്റി രണ്ട് ജിബിയാണ്. 16 ജിബി ഇന്റേണല്‍ മെമ്മറിയുള്ള ഫോണിന് 32 ജിബി വരെ ശേഷിയുള്ള മൈക്രോ എസ്ഡി കാര്‍ഡ് ഉപയോഗിക്കാം.
എല്‍ഇഡി ഫ്‌ലാഷുള്ള പതിമൂന്ന് മെഗാപിക്‌സല്‍ റിയര്‍ ക്യാമറയും അഞ്ച് മെഗാപിക്‌സല്‍ ഫ്രണ്ട് ക്യാമറയും ഫോണിലുണ്ട്. ഫോര്‍ ജി കൂടാതെ ത്രീ ജി , വൈ ഫൈ , ബ്ലൂടൂത്ത് , മൈക്രോ യുഎസ്ബി , ജിപിഎസ് കണക്ടിവിറ്റികളും ഫോണിനുണ്ട്. 2,900 എംഎഎച്ച്. ആണ് ബാറ്ററി ശേഷി.

LEAVE A REPLY

Please enter your comment!
Please enter your name here