Connect with us

Malappuram

കുറ്റിപ്പുറം- ചമ്രവട്ടം ജംഗ്ഷന്‍ ദേശീയപാത 22ന് തുറന്നുകൊടുക്കും

Published

|

Last Updated

പൊന്നാനി: നിര്‍മ്മാണം പൂര്‍ത്തിയാക്കിയ കുറ്റിപ്പുറ- ചമ്രവട്ടം ജംഗ്ഷന്‍ ദേശീയപാത ഈ മാസം 22ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി ഗതാഗതത്തിനായി തുറന്നുകൊടുക്കും. നേരത്തെ ഈ മാസം 16നാണ് ഉദ്ഘാടനം തീരുമാനിച്ചിരുന്നതെങ്കിലും മുഖ്യമന്ത്രിയുടെ അസൗകര്യത്തെ തുടര്‍ന്ന് തീയതിമാറ്റുകയായിരുന്നു. നിര്‍മാണത്തിലെ കാലതാമസവും കരാറുകാരുടെ അലംഭാവവും കാരണം പാതിവഴിയില്‍ നിലച്ച ദേശീയ പാത നിര്‍മാണം സംസ്ഥാന സര്‍ക്കാര്‍ ഫണ്ടുപയോഗിച്ചാണ് പൂര്‍ത്തിയാക്കിയിരിക്കുന്നത്. ദേശീയപാത നിര്‍മ്മാണം സംസ്ഥാന സര്‍ക്കാര്‍ ഫണ്ടുപയോഗിച്ച് പൂര്‍ത്തിയാക്കുന്നത് സംസ്ഥാനത്തിന്റെ ചരിത്രത്തില്‍ ആദ്യമാണ്.
വൈകീട്ട് ചമ്രവട്ടം ജംഗ്ഷനില്‍ നടക്കുന്ന ഉദ്ഘാടന ചടങ്ങില്‍ മന്ത്രിമാരായ ഇബ്‌റാഹിം കുഞ്ഞ്, എ പി അനില്‍കുമാര്‍, ഇ ടി മുഹമ്മദ് ബശീര്‍ എം പി, എം എല്‍ എമാരായ പി ശ്രീരാമകൃഷ്ണന്‍, കെടി ജലീല്‍ എന്നിവര്‍ പങ്കെടുക്കും. ദേശീയ പാത ഉദ്ഘാടനം വന്‍വിജയമാക്കുന്നതിന്14ന് വൈകീട്ട് നാലിന് താലൂക്ക് ഓഫീസില്‍ സ്വാഗതസംഘം രൂപീകരണ യോഗം നടക്കും.

Latest