Connect with us

Palakkad

ഡി വൈ എഫ് ഐ സമ്മേളനത്തിന് ഇന്ന് സമാപനം: പ്രകടനത്തിന് കാല്‍ലക്ഷം യുവാക്കള്‍ അണിനിരക്കും

Published

|

Last Updated

വടക്കഞ്ചേരി: ഡി വൈ എഫ് ഐ സമ്മേളനത്തിന് സമാപനം കുറിച്ച് കാല്‍ലക്ഷം പേരുടെ പ്രകടനവും പൊതുസമ്മേളനവും നടക്കും. വൈകീട്ട് അഞ്ചിന് പ്രിയദര്‍ശിനി ബസ് സ്റ്റാന്റ് പരിസരത്ത് നടക്കുന്ന പൊതു സമ്മേളനം ഡി വൈ എഫ് ഐ സംസ്ഥാന സെക്രട്ടറി എം സ്വരാജ് ഉദ്ഘാടനം ചെയ്യും. ഡി വൈ എഫ് ഐ ജില്ലാ സമ്മേളനത്തിന്റെ പ്രതിനിധി സമ്മേളനം സമാപിച്ചു. സമ്മേളനത്തിന്റ പ്രധാന അജണ്ടയായ പൊതുചര്‍ച്ചയില്‍ ജില്ലയിലെ 15 ബ്ലോക്ക് കമ്മിറ്റികളില്‍ നിന്നായി 36 പേര്‍ പങ്കെടുത്തു. സംഘടനാ റിപ്പോര്‍ട്ടില്‍ മേലുള്ള ചര്‍ച്ചക്ക് ഡി വൈ എഫ് ഐ സംസ്ഥാന ജോ സെക്രട്ടറി സി സുമേഷും പ്രവര്‍ത്തന റിപ്പോര്‍ട്ടില്‍ മേലുള്ള ചര്‍ച്ചക്ക് ജില്ലാ സെക്രട്ടറി അഡ്വ കെ പ്രേംകുമാറും മറുപടി നല്‍കി. ജില്ലാ കമ്മിറ്റി ട്രഷറര്‍ ടി എം ശശി വരവ്- ചെലവ് കണക്കുകള്‍ അവതരിപ്പിച്ചു.സി പി എം ജില്ലാ സെക്രട്ടറി സി കെ രാജേന്ദ്രന്‍, ജില്ലാ സെക്രട്ടറിയേറ്റംഗം ആര്‍ ചിന്നക്കുട്ടന്‍, ഡി വൈ എഫ് ഐ സംസ്ഥാന ജോയിന്റ് സെക്രട്ടറി ജി മുരളിധരന്‍, വി പി റജീന, അബ്ദുള്‍ കരീം പ്രസംഗിച്ചു. ജില്ലാ പ്രസിഡന്റായി നിതിന്‍കണിച്ചേരിയേയും സെക്രട്ടറിയായി അഡ്വ പ്രേംകുമാറിനെയും തിരഞ്ഞെടുത്തു.
കെ സുലോചന, കെ സിയാവുദ്ദീന്‍, എം രാജേഷ്( വൈ പ്രസി), ബി ധരേഷ്, ടി വി ഗിരീഷ്, എ അനിതാനന്ദന്‍( ജോ സെക്ര), ജിഞ്ചുജോസ്, അബ്ദുള്‍ കരീം, വി ബിനു, എസ് പ്രദോഷ്, എം ജിനേഷ്, പ്രജീഷ് കുമാര്‍( സെക്രട്ടറിയേറ്റംഗങ്ങള്‍)

Latest