ഐ ഐ ടി ഭൂമി: ആദ്യഘട്ട രജിസ്‌ട്രേഷന്‍ പൂര്‍ത്തിയായി

Posted on: January 11, 2016 12:05 pm | Last updated: January 11, 2016 at 12:05 pm
SHARE

പാലക്കാട്: ഇന്ത്യന്‍ ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് ടെക്‌നോളജിയുടെ സ്വന്തം കെട്ടിടത്തിലേക്കുള്ള ആദ്യ ചുവടുവെയ്പായ ഭൂമി രജിസ്‌ട്രേഷന്‍ ആദ്യഘട്ടം പൂര്‍ത്തിയായി. സമ്മതപത്രം നല്‍കിയ 311 ആധാരങ്ങളില്‍ 65 ആധാരങ്ങളിലായി 69. 76 ഏക്കര്‍ഭൂമിയാണ് ഇന്നലെ രജിസ്റ്റര്‍ ചെയ്തത്. ഇതിന്റെ വിലയായി 26,53,92,412 രൂപയാണ് രണ്ടു ദിവസം കൊണ്ട് വിതരണം പൂര്‍ത്തിയാക്കുകയെന്ന് ജില്ലാ കലക്ടര്‍ പി മേരിക്കുട്ടി അറിയിച്ചു.
ജില്ലാ കലക്‌ട്രേറ്റില്‍ പ്രവര്‍ത്തിക്കുന്ന ലാന്‍ഡ് അക്വിസിഷന്‍ സ്‌പെഷ്യല്‍ തഹസീല്‍ദാറുടെ മേല്‍നോട്ടത്തില്‍ പുതുശ്ശേരി പഞ്ചായത്തിലെ പുതുശ്ശേരി വെസ്റ്റ് വില്ലേജിലെ 65 ആധാരങ്ങളാണ് തുടര്‍ച്ചയായി വന്ന അവധി ദിവസങ്ങള്‍ ഒഴിവാക്കി ജീവനക്കാര്‍ ഒന്നടക്കം സഹകരിച്ച് രജിസ്‌ട്രേഷന്‍ പൂര്‍ത്തിയാക്കിയതെന്ന് ജില്ലാ കലക്ടര്‍ പി മേരിക്കുട്ടി അറിയിച്ചു. ആകെ 500 ഏക്കര്‍ ഭൂമിയാണ് ഐ ഐടിക്കായി വകയിരുത്തിയിട്ടുള്ളത്. 133 ഏക്കര്‍ സര്‍ക്കാര്‍ വനഭൂമിയില്‍ 70.02 ഏക്കര്‍ റവന്യൂഭൂമി, 43 ഏക്കര്‍ വനഭൂമി, 20.78 ഏക്കര്‍ പഞ്ചായത്ത് ഭൂമിയാണ്. ഇത് കൂടാതെ 366.39 ഏക്കര്‍ സ്വാകാര്യഭൂമിയാണ് കണ്ടെത്തിയിരിക്കുന്നത്. ഇതില്‍ പറമ്പായി 112.—44 ഏക്കറും നിലം ഇനത്തില്‍ 253. 95 ഏക്കറുമാണ് ഫെയര്‍വാല്യൂ കണക്കാക്കിയാണ് പലമേഖലകളിലെയും വില നിശ്ചയിച്ചിരിക്കുന്നത്. 366.39 ഏക്കര്‍ഭൂമിയാണ് സ്വകാര്യ വ്യക്തികളില്‍ നിന്നും ഐ ഐ ടിക്കായി രജിസ്റ്റര്‍ ചെയ്യുന്നത്. ഇതില്‍ ഇന്നലെ ആദ്യരജിസ്‌ട്രേഷന്‍ സൈനാബുലുദ്ദീന്റെയും 65-മതായി രജിസ്റ്റര്‍ ചെയ്തത് കൃഷ്ണന്റെയുമായിരുന്നു. രജിസ്‌ട്രേഷന്‍ ഐ ജി യുടെ പ്രത്യേക അനുമതി വാങ്ങിയാണ് മാനുവല്‍ രജിസ്‌ട്രേഷന്‍ നടത്തിയത്.
ഡെപ്യൂട്ടി കളക്ടര്‍ (ലാന്‍ഡ് അക്വിസിഷന്‍) ടി സി രാമചന്ദ്രന്‍, സ്‌പെഷ്യല്‍ തഹസീല്‍ദാര്‍ (ലാന്‍ഡ് അക്വിസിഷന്‍ ജനറല്‍) പി കാവേരിക്കുട്ടി, ഏകീകരണ സബ് രജിസ്ട്രാര്‍ കെ ശിവദാസന്‍, ജോയിന്റ് സബ് രജിസ്ട്രാര്‍ ശിവദാസ് വിശ്വനാഥ് എന്നിവരുടെ നേതൃത്വത്തില്‍ സി വി കൃഷ്ണദാസ്, അരവിന്ദാക്ഷന്‍, വിപിന്‍, സി ശ്രീജിത്, തൗഫീക് റഹ്മാന്‍, നവീന്‍ നാരായണന്‍, സല്‍ സബീല്‍ അലി, എസ് അഷ്‌റഫ്, കെ യു ഇന്ദിര, സി സി രാധാകൃഷ്ണന്‍, ചെന്താമരാക്ഷന്‍, എ ബാലന്‍ എന്നീ ജീവനക്കാരും പങ്കെടുത്തു.
ആള്‍ കേരളാ ഡോക്യുമെന്റ് റൈറ്റേഴ്‌സ് & സ്‌ക്രൈബ്‌സ് അസോസിയേഷന്‍ ‘ാരവാഹികളായ സി രാജേഷ്, എസ് സുനില്‍ എന്നിവരുടെ നേതൃത്വത്തില്‍ 20 ആധാരമെഴുത്തുകാരും രജിസ്‌ട്രേഷന്റെ ഭാഗമായി സൗജന്യ സേവനം നല്‍കാനെത്തിയിരുന്നു. കഴിഞ്ഞ ആഗസ്റ്റ് മുതല്‍ കഞ്ചിക്കോട് അഹല്യ കാമ്പസിലെ താല്‍ക്കാലിക കേന്ദ്രത്തിലാണ് ഇപ്പോള്‍ ഐ ഐ ടി പ്രവര്‍ത്തിച്ചുവരുന്നത്. പുതുശ്ശേരിയിലെ ഭൂമി രജിസ്‌ട്രേഷന്‍ പൂര്‍ത്തിയായാലുടന്‍ കെട്ടിടനിര്‍മ്മാണം തുടങ്ങി ആറുമാസം കൊണ്ട് പുതിയ കെട്ടിടത്തിലേക്കു മാറുകയാണ് ലക്ഷ്യം.

LEAVE A REPLY

Please enter your comment!
Please enter your name here