Connect with us

Palakkad

പൊല്‍പ്പുള്ളി പഞ്ചായത്തില്‍ 600 ഏക്കര്‍ നെല്‍വയലുകള്‍ ഉണക്കഭീഷണിയില്‍

Published

|

Last Updated

ചിറ്റൂര്‍: കനാല്‍ വെള്ളമില്ലാതെ പൊല്‍പ്പുള്ളിപഞ്ചായത്തില്‍ 600 ഏക്കര്‍ നെല്‍വയലുകള്‍ ഉണക്കുഭീഷണിയിലായി. ഊറാംപാടം, പൊല്‍പ്പുള്ളി, കൂളിമുട്ടം, പനയൂര്‍,നെകുത്തുപാറ, കൊള്ളുപറമ്പ്, അത്തിക്കോട്, കല്ലുട്ടിയാല്‍, രാഘവരം എന്നിവിടങ്ങളിലാണ് വെള്ളമില്ലാതെ വയല്‍ വിണ്ടുകീറി നെല്‍ച്ചെടികള്‍ക്ക് ഉണക്കം ബാധിച്ചത്. നിരന്നുവരുന്ന സമയത്ത് വെള്ളമില്ലെങ്കില്‍ വരുന്ന കതിര്‍ പതിരാകും. ഇതുമൂലം കര്‍ഷകര്‍ കനത്ത നഷ്ടം നേരിടേണ്ടിവരും. തേമ്പാറമട സിസ്റ്റത്തില്‍നിന്നാണ് പൊല്‍പ്പുള്ളി മേഖലയിലേക്ക് വെള്ളം നല്‍കുന്നത്. തേമ്പാറമട കനാലില്‍ അറ്റകുറ്റപ്പണി നടക്കുന്നതുകൊണ്ടാണ് ജലവിതരണം തടസ്സപ്പെട്ടതെന്ന് പദ്ധതി അധികൃതര്‍ പറയുന്നു. കനാലില്‍ അറ്റകുറ്റപ്പണി നടത്തേണ്ടത് ജലവിതരണം നടത്തേണ്ട സമയത്തല്ല. മുന്‍പേ കനാലുകളുടെ അറ്റകുറ്റപ്പണി നടത്തേണ്ടതാണ്. രണ്ട് ദിവസത്തിനുള്ളില്‍ വെള്ളം ലഭിച്ചില്ലെങ്കില്‍ പൊല്‍പ്പുള്ളി മേഖലയില്‍ ഏക്കര്‍ കണക്കിന് നെല്ല് പതിരാകും. നെല്ല് സംഭരിച്ചതിന്റെ വില തന്നെ കര്‍ഷകര്‍ക്ക് ലഭിച്ചിട്ടില്ല. വായ്പയെടുത്തും മറ്റുമാണ് വിളയിറക്കിയത്. ജലവിതരണത്തില്‍ ചിറ്റൂര്‍പ്പുഴ പദ്ധതി അധികൃതര്‍ കടുത്ത വീഴ്ച വരുത്തുന്നതായി പൊല്‍പ്പുള്ളി പഞ്ചായത്ത് കര്‍ഷകസംഘം കുറ്റപ്പെടുത്തി
നടപടി സ്വീകരിക്കും
കൊടുവായൂര്‍:നഗരത്തില്‍ അനധികൃതമായി ഉയരുന്ന കെട്ടിടങ്ങള്‍ക്കെതിരെ കോണ്‍ഗ്രസ് മണ്ഡലം പ്രസിഡന്റ് കെ എം ലിയാക്കത്തലി നല്‍കിയ പരാതിയില്‍ നടപടിയെടുക്കുമെന്ന് പഞ്ചായത്ത് ഡപ്യൂട്ടി ഡയറക്ടറുടെ ഓഫിസ് അറിയിച്ചു.