മതസൗഹാര്‍ദ്ദം കാത്ത് സൂക്ഷിക്കണം: കൊമ്പം

Posted on: January 11, 2016 11:56 am | Last updated: January 11, 2016 at 11:56 am
SHARE

ചെര്‍പ്പുളശേരി: മതമൈത്രി സംരക്ഷിച്ചാലേ നാട്ടിലെ പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ സാധ്യമാകൂവെന്ന് സമസ്ത കേന്ദ്രമുശാവറ അംഗം കൊമ്പം കെ പി മുഹമ്മദ് മുസ് ലിയാര്‍ അിപ്രായപ്പെട്ടു. എസ് വൈ എസ് പ്രതിനിധി സമ്മേളനം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.
ജാതി മത വ്യത്യാസമില്ലാതെ എല്ലാ ജനങ്ങളെയും സഹായിക്കാനാണ് ഇസ് ലാം പറയുന്നത്. മതം പഠിക്കാത്തവരാണ് നാട്ടില്‍ പ്രശ്‌നങ്ങളുണ്ടാക്കാന്‍ ശ്രമിക്കുന്നതെന്നും അദ്ദേഹം കൂട്ടിചേര്‍ത്തു. നാട്ടിലെ അരക്ഷിതാവസ്ഥയും തൊഴിലില്ലായ്മയും യുവതലമുറയെ വഴി തെറ്റിക്കുകയാണ്.
ഇവര്‍ക്കൊരു ശരിയായ ദിശാബോധം നല്‍കിയാല്‍ ഒരു പരിധിവരെ യുവാക്കളെ നന്മയുടെ പാതയിലേക്ക് നയിക്കാന്‍ സാധിക്കൂ. ഇതിന് ആര് മുന്‍ കൈയെടുക്കുമെന്നതാണ് പ്രശ്‌നം. ഇത്തരം സഹാചര്യത്തില്‍ എസ് വൈ എസ് പോലുള്ള പ്രസ്ഥാനം മുന്നോട്ടിറങ്ങി യുവാക്കളെ നന്മയിലേക്ക് നയിക്കുന്നതിന് രംഗത്തിറങ്ങണം. എസ് വൈ എസിന്റെ സാമൂഹിക പ്രവര്‍ത്തനങ്ങള്‍ ഇതിനകം ജനങ്ങളെ ശ്രദ്ധേയമാക്കിയിട്ടുണ്ട്. സമൂഹത്തിന്റെ പുരോഗതിക്കായി പല പദ്ധതികളും ആവിഷ്‌ക്കരിച്ച് നടപ്പാക്കിയിട്ടുണ്ട്. ഇത് മൂലം നാട്ടിലും മഹല്ലുകളിലും മാറ്റവും സം’വിച്ചിട്ടുണ്ട്. ഇനിയും ഇത്തരം പ്രവര്‍ത്തനങ്ങള്‍ കുടൂതല്‍ കാര്യക്ഷമയോടെ നടപ്പിലാക്കാന്‍ രംഗത്തിറങ്ങണമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.ജില്ലാ സംയുക്തഖാസി എന്‍ അലി മുസ് ലിയാര്‍ കുമരംപൂത്തൂര്‍, എസ് വൈ എസ് സംസ്ഥാന ഉപാധ്യക്ഷന്‍ മാരായമംഗലം അബ്ദുറഹ് മാന്‍ ഫൈസി, കുറ്റമ്പാറ അബ്ദുറഹ് മാന്‍ ദാരിമി, മുഹമ്മദ് പറവൂര്‍, എന്‍ കെ സിറാജുദ്ദീന്‍ ഫൈസി, എം വി സിദ്ദീഖ് സഖാഫി, സുലൈമാന്‍ ചുണ്ടമ്പറ്റ, പി പി മുഹമ്മദ് കുട്ടി മാസ്റ്റര്‍, യു എ മുബാറക് സഖാഫി തുടങ്ങിയവര്‍ പ്രസംഗിച്ചു