Connect with us

National

പഠാന്‍കോട്ട് ഭീകരാക്രമണം: എസ് പി സല്‍വീന്ദര്‍ സിങ് എന്‍ഐഎ ഓഫീസിലെത്തി

Published

|

Last Updated

ന്യൂഡല്‍ഹി: ഗുര്‍ദാസ്പൂര്‍ എസ് പി സല്‍വീന്ദര്‍ സിങ് ചോദ്യം ചെയ്യലിനായി എന്‍ഐഎ ഓഫീസിലെത്തി. പഠാന്‍കോട്ട് ഭീകരാക്രമണത്തിന് മുമ്പ് ഭീകരര്‍ തട്ടിക്കൊണ്ടുപോയത് സംബന്ധിച്ച് അദ്ദേഹം നല്‍കിയ മൊഴിയില്‍ വൈരുധ്യമുണ്ടായതിനെത്തുടര്‍ന്നാണ് എന്‍ഐഎ അദ്ദേഹത്തെ വിളിപ്പിച്ചത്. സല്‍വീന്ദറിനെ ഇന്ന് നുണപരിശോധനക്ക് വിധേയനാക്കാന്‍ എന്‍ഐഎ ആലോചിക്കുന്നതായും റിപ്പോര്‍ട്ടുണ്ട്. ന്യൂഡല്‍ഹിയിലാവും നുണ പരിശോധന നടത്തുക.

എസ് പിയുടെ നീല ബീക്കണ്‍ ഘടിപ്പിച്ച കാറിലാണ് ഭീകരര്‍ വ്യോമസേനാത്താവളത്തിലെത്തിയത്. എസ്പിയുടെ മൂന്നു മൊബൈല്‍ ഫോണുകളില്‍ രണ്ടെണ്ണം തീവ്രവാദികള്‍ കൈക്കലാക്കിയിരുന്നു. രക്ഷപ്പെട്ടശേഷം മൂന്നാമത്തെ മെബൈലില്‍നിന്നാണ് എസ്.പി ഉന്നത ഉദ്യോഗസ്ഥരെ വിളിച്ചത്. പതിവായി പോകാറുള്ള ആരാധനാലയത്തില്‍ പോകുന്നതിനാലും രാത്രിയായതിനാലും റിവോള്‍വര്‍ എടുക്കുകയോ സുരക്ഷാഗാര്‍ഡിനെ കൂടെകൂട്ടുകയോ ചെയ്തില്ല എന്നാണ് സല്‍വീന്ദര്‍ മൊഴിനല്‍കിയിരുന്നത്. എന്നാല്‍ സല്‍വീന്ദര്‍ സ്ഥിരം സന്ദര്‍ശകനല്ലെന്ന് ആരാധനാലയത്തിന്റെ അധികൃതര്‍ നിഷേധിച്ചിട്ടുണ്ട്. മാത്രമല്ല 13 കിലോമീറ്റര്‍ സഞ്ചരിക്കാന്‍ എസ് പി രണ്ടര മണിക്കൂറിലധികം സമയമെടുത്തതും സംശയത്തിനിടയാക്കിയിട്ടുണ്ട്. സ്ത്രീകളെ ഉപയോഗിച്ച് രഹസ്യങ്ങള്‍ ചോര്‍ത്തിയോയെന്നതടക്കമുള്ള കാര്യങ്ങള്‍ എന്‍ഐഎ അന്വേഷിക്കുന്നുണ്ട്.

Latest